
മത വിദ്വേഷപ്രസംഗം നടത്തിയ പി സി ജോര്‍ജിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി. ഇക്കഴിഞ്ഞ 25ന് തൊടുപുഴയില്‍ അടിയന്തിരാവസ്ഥയുടെ അമ്പതാം വാര്‍ഷികവുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയിലാണ് പി സി ജോര്‍ജിന്റെ വിവാദ പ്രസംഗം. മുസ്ലീം സമുദായത്തെ അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു പ്രസംഗം. മാത്രമല്ല കേസെടുക്കാന്‍ മുഖ്യമന്ത്രിയെ പ്രസംഗത്തില്‍ പി സി ജോര്‍ജ് വെല്ലുവിളിക്കുകയും ചെയ്തു.
ആര്‍എസ്എസ് അനുഭാവമുള്ള എച്ച്ആര്‍ഡിഎസ് എന്ന എന്‍ജിഒ സംഘടനയാണ് ഈ പരിപാടി സംഘടിപ്പത്. ആര്‍എസ്എസുകാരനായ അജി കൃഷ്ണനാണ് ഈ പരിപാടിക്ക് നേതൃത്വം നല്‍കിയത്. ആദിവാസി ഭൂമി കൈയേറിയ കേസില്‍ അറസ്റ്റിലായ വ്യക്തിയാണ് അജി കൃഷ്ണനെന്നും പരാതിയില്‍ പറയുന്നു. അതിനാല്‍ പി സി ജോര്‍ജിനെയും എച്ച്ആര്‍ഡിഎസ് ഇന്ത്യ സെക്രട്ടറി അജി കൃഷ്ണനെയും പ്രതികളാക്കി കേസെടുക്കണമെന്നാണ് യൂത്ത് ജനറല്‍ സെക്രട്ടറി എസ് ടി അനീഷ് സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here