
സഭാ ചട്ടം ലംഘിച്ച് സംസ്ഥാന പൊലീസ് മേധാവി. നയപ്രഖ്യാപന പ്രസംഗത്തിനായി ഗവർണർ സഭയ്ക്ക് ഉള്ളിലേക്ക് എത്തിയപ്പോൾ ഗവർണർക്കൊപ്പം ഡിജിപിയും. പോലീസ് ഉദ്യോഗസ്ഥർക്ക് യൂണിഫോം ധരിച്ച് ഇരിക്കാൻ സാധിക്കുന്നത് ഗ്യാലറിയിൽ മാത്രം. ഗവർണറെ ആനയിച്ച് ഇരിപ്പിടത്തിൽ എത്തിക്കുന്നതുവരെയും ഡിജിപി റവാഡ ചന്ദ്രശേഖരൻ ഒപ്പമുണ്ടായിരുന്നു.
പ്രതിപക്ഷം ഇത് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. വിവാദമാക്കാൻ ഇല്ലെന്ന് സ്പീക്കർ. ആരെയും അപമാനിക്കാൻ ഇല്ലെന്നും സ്പീക്കർ. അശ്രദ്ധ കൊണ്ടാകാം ഡിജിപിയുടെ നടപടിയെന്നും സ്പീക്കർ.
ALSO READ; മുൻ സർക്കാർ നടപ്പിലാക്കിയ നാല് മിഷനുകളെകുറിച്ചും പരാമർശമില്ല; വ്യക്തത വരുത്താതെ നയപ്രഖ്യാപനം
അതേ സമയം, കഴിഞ്ഞ 10 വർഷമായി സംസ്ഥാനത്ത് നടപ്പിലാക്കുന്ന വികസന ക്ഷേമ പദ്ധതികളുടെ ഭാവി അവതാളത്തിലേക്ക്. ക്ഷേമ പദ്ധതികൾ സംബന്ധിച്ച് വിഷയങ്ങളിൽ വ്യക്തത വരുത്താതെ ആണ് നയപ്രഖ്യാപനം അവസാനിച്ചത്. എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ നാല് മിഷനുകളെ കുറിച്ചും നയപ്രഖ്യാപനത്തിൽ പരാമർശമില്ല. വി ബി ജി റാം ബില്ലിന് ബദലായി എന്ത് എന്നതും നയപ്രഖ്യാപനത്തിൽ ഇല്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

