സംസ്ഥാന യുവജന കമ്മീഷന്‍ യൂത്ത് ഐക്കണ്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കേരള സംസ്ഥാന യുവജന കമ്മീഷന്‍ 2023-24 വര്‍ഷത്തെ യൂത്ത് ഐക്കണ്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. വിവിധ സാമൂഹിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച യുവജനങ്ങള്‍ക്കാണ് കമ്മീഷന്‍ അവാര്‍ഡ് നല്‍കുന്നത്. കല/സാംസ്‌കാരികം, കായികം, സാഹിത്യം, കാര്‍ഷികം, വ്യവസായ സംരംഭകത്വം, സാമൂഹിക സേവനം തുടങ്ങിയ മേഖലകളില്‍ നിറസാന്നിദ്ധ്യമാവുകയും വ്യത്യസ്തവും മാതൃകാപരവുമായ ഇടപെടലുകളാല്‍ സമൂഹത്തിനാകെ പുതുവെളിച്ചമുണ്ടാക്കുകയും ചെയ്ത യുവജനങ്ങളെയാണ് കമ്മീഷന്‍ നിയോഗിച്ച പ്രത്യേക ജൂറി അവാര്‍ഡിനായി തിരഞ്ഞെടുത്തത്.

?മലയാള സിനിമയില്‍, ലോക സിനിമാ ഭാവനയുടെ പരീക്ഷണാത്മകതയും ഫാന്റസിയും റിയലിസ്റ്റിക് ബോധവും ഒരേപോലെ സമന്വയിപ്പിച്ച് വിജയഗാഥ രചിച്ച യുവ സംവിധായകനും തിരക്കഥാകൃത്തും സ്വാഭാവികമായ അഭിനയം കൊണ്ട് പ്രേക്ഷകപ്രീതി നേടിയെടുത്ത ചലച്ചിത്രനടനുമായ ബേസില്‍ ജോസഫാണ് കല/സാംസ്‌കാരികം മേഖലയില്‍നിന്ന് അവാര്‍ഡിനര്‍ഹനായത്.

Also Read: മാലിന്യമുക്തം നവകേരളം ലക്ഷ്യത്തിലേക്കുള്ള നിർണായക ചുവടുവയ്‌പ്പ്; മാലിന്യകൂനകൾ പൂർണമായും നീക്കം ചെയ്യാനുള്ള നടപടിയിലേക്ക് സർക്കാർ

ഇന്ത്യന്‍ കായിക ഭൂപടത്തില്‍ കേരളത്തിന്റെ സംഭാവനയായി ജ്വലിച്ചുയര്‍ന്ന ആന്‍സി സോജനാണ് കായികരംഗത്തു നിന്ന് അവാര്‍ഡിനര്‍ഹനായത്. കേരളത്തിന്റെ അഭിമാനതാരം ഏഷ്യന്‍ ഗെയിംസ് വനിതാ ലോങ്ജംപില്‍ വെള്ളി മെഡല്‍ കരസ്ഥമാക്കിയിരുന്നു. നീലച്ചടയന്‍ എന്ന കഥാസമഹാരത്തിലൂടെ മലയാളത്തിന്റ എഴുത്തരങ്ങില്‍ സ്വന്തം ഇരിപ്പിടം കണ്ടെത്തിയ കെ. അഖിലിനാണ് സാഹിത്യത്തിലുള്ള യൂത്ത് ഐക്കണ്‍ പുരസ്‌കാരം. സിംഹത്തിന്റെ കഥ, താരാകാന്താന്‍ എന്നീ കൃതികളിലൂടെ മലയാളത്തിലെ യുവ എഴുത്തുകാരില്‍ ഏറ്റവും ശ്രദ്ധേയനായ അഖില്‍ മലയാള സാഹിത്യത്തില്‍ പുതിയ കഥാപ്രപഞ്ചവും നോവല്‍ കാലവും തുറന്നിട്ടു.

?12 വര്‍ഷമായി മത്സ്യകൃഷിയില്‍ നിരന്തര പരിശ്രമം നടത്തി സ്വയം വിപുലീകരിച്ചും മാതൃക കര്‍ഷകനായി മാറിയ ശ്രീ അശ്വിന്‍ പരവൂരാണ് കാര്‍ഷികരംഗത്തു നിന്ന് അവാര്‍ഡിനര്‍ഹനായത്. 12 ഏക്കറോളം ഭൂമിയില്‍ മത്സ്യകൃഷി, ജൈവകൃഷി, കര്‍ഷകര്‍ക്കായി സൗജന്യ കാര്‍ഷിക വിദ്യാഭ്യാസ പദ്ധതി, ജൈവവളം – ജൈവ കീടനാശിനി എന്നിവ പ്രോത്സാഹിപ്പിക്കാനായി സ്വന്തമായി വ്യാപാരശൃംഖല എന്നിവ അശ്വിന്‍ നടപ്പിലാക്കി വരുന്നു. തെക്കന്‍ കേരളത്തിലെ തന്നെ ഏറ്റവും മികച്ച ഫാം ടൂറിസം കേന്ദ്രങ്ങളില്‍ ഒന്നാണ് അശ്വിന്‍ നടത്തുന്ന മല്‍സ്യ – ക്ഷീര കൃഷിയും പ്രകൃതി ഭംഗിയും സംയോജിക്കുന്ന ‘അക്വാഹെവന്‍’ എന്ന സ്ഥാപനം.

Also Read: “പത്‌മജയെ പറഞ്ഞതുപോലെ അനിലിനെതിരെ എന്തുകൊണ്ട് പറഞ്ഞില്ല”; രാഹുല്‍ മാങ്കൂട്ടത്തിലിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയ

വ്യവസായം/സംരഭകത്വം മേഖലയില്‍ കേരളത്തിലെ ശ്രദ്ധേയനായ യുവ സംരംഭകനായ സജീഷ് കെ.വി. അവാര്‍ഡിനര്‍ഹയായി. കേരളത്തില്‍ ലോകോത്തര നിലവാരമുള്ള സര്‍ജിക്കല്‍ ഉപകരണങ്ങള്‍ ഉല്പാദിപ്പിക്കുന്ന നിര്‍മ്മാണ യൂണിറ്റ് സ്ഥാപിച്ചതോടെയാണ് വ്യാവസായിക രംഗത്ത് സജീഷ് തന്റെ പ്രാവീണ്യം തെളിയിച്ചത്. ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ആശുപത്രികള്‍ ഉപയോഗിക്കുന്ന സര്‍ജിക്കല്‍ ഉല്‍പ്പനങ്ങള്‍ ഉല്പാദിപ്പിക്കുന്ന സ്ഥാപനമാണ് പാലക്കാട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സജീഷ് കെ.വിയുടെ കെ വി സര്‍ജിക്കല്‍ ഇന്‍സ്ട്രമെന്റ്‌സ് ആന്‍ഡ് റിസേര്‍ച്ച് സെന്റര്‍.

സാമൂഹിക സേവന മേഖലയില്‍ നിന്നും യൂത്ത് ഐക്കണായി ശ്രീനാഥ് ഗോപിനാഥിനെ തിരഞ്ഞെടുക്കപ്പെട്ടു.
സൈബര്‍ സുരക്ഷാ മേഖലയില്‍ ഈ വര്‍ഷത്തെ ഇന്ത്യന്‍ ഐക്കണ്‍ അവാര്‍ഡ് നേടിയ ടെക് ബൈ ഹാര്‍ട്ടിന്റെ ചെയര്‍മാനാണ് ശ്രീനാഥ് ഗോപിനാഥന്‍. ടെക് ബൈ ഹാര്‍ട്ടിന്റെ ആഭിമുഖ്യത്തില്‍ ഡിജിറ്റല്‍
സുരക്ഷയുടെ അനിവാര്യത ബോധ്യപ്പെടുത്തുന്നതിന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സംഘടിപ്പിച്ച ‘കേരള ഹാക്ക് റണ്‍’ യാത്രക്ക് ശ്രീനാഥ് ഗോപിനാഥനാണ് നേതൃത്വം നല്‍കിയത്. കോവിഡ് കാലത്ത് ആദ്യമായി ഓണ്‍ലൈന്‍ കലോത്സവം എന്ന ആശയം കൊണ്ടുവന്നതും നേതൃത്വം നല്‍കിയതും ശ്രീനാഥായിരുന്നു. സൈബര്‍ സെക്യൂരിറ്റി പഠനത്തിന് നിരവധി വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകളും സാമൂഹിക സേവന മേഖലയില്‍ കൈത്താങ് പോലുള്ള കാരുണ്യ പ്രവര്‍ത്തനങ്ങളും ഏറ്റെടുത്തു നടത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here