വ്യാജ ലോൺ ആപ്പ് സംഘങ്ങൾക്ക് മുന്നറിയിപ്പുമായി സംസ്ഥാന യുവജന കമ്മീഷൻ

വ്യാജ ലോൺ ആപ്പ് തട്ടിപ്പ് സംഘങ്ങൾക്കെതിരെ നടപടിയുമായി സംസ്ഥാന യുവജന കമ്മീഷൻ. ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്നവർക്കെതിരെയും വ്യാജ ലോൺ ആപ്പ് സംഘങ്ങൾക്കെതിരെയും ജാഗ്രത പാലിക്കണമെന്നും കമ്മീഷൻ മുന്നറിയിപ്പ് നൽകി. ഇത്തരക്കാർക്കെതിരെ ശക്തമായ പ്രചാരണവും ബോധവത്കരണവും നടത്തുമെന്നും ആവശ്യമായ ഘട്ടത്തിൽ നടപടി സ്വീകരിക്കുമെന്നും കമ്മീഷൻ അറിയിച്ചു.

Also read:ലഡാക്കില്‍ ഹിമപാതം, ഒരു സൈനികന്‍ മരിച്ചു, മൂന്ന് പേരെ കാണാനില്ല

വ്യാജ ലോൺ ആപ്പുകളുടെ തട്ടിപ്പ് കെണിയിൽ സംസ്ഥാനത്ത് ആത്മഹത്യകൾ ഉണ്ടായ സാഹചര്യത്തിലാണ് നടപടിയുമായി സംസ്ഥാന യുവജന കമ്മീഷൻ രംഗത്ത് എത്തിയത്. വ്യാജ ലോൺ ആപ്പ് തട്ടിപ്പ് സംഘങ്ങൾക്കെതിരെ സംസ്ഥാനത്ത് വ്യാപകമായി ശക്തമായ ബോധവത്കരണവും പ്രചാരണവും സംഘടിപ്പിക്കാനാണ് യുവജന കമ്മീഷൻ തയ്യാറെടുക്കുന്നത്. ഇത്തരം തട്ടിപ്പ് സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും ഇവരുടെ കെണിയിൽ അകപ്പെടാതിരിക്കാൻ ജനങ്ങൾ ശ്രദ്ധിക്കണമെന്നും യുവജന കമ്മീഷൻ ചെയർമാൻ എം ഷാജർ പറഞ്ഞു.

Also read:പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ ചിന്തകള്‍ സ്വാധീനിച്ച കവിയാണ് ‘ഒളപ്പമണ്ണ’; മന്ത്രി സജി ചെറിയാൻ

ഇത്തരം തട്ടിപ്പുസംഘങ്ങള്‍ക്കെതിരെ പരാതി നല്‍കാന്‍ പൊതുജനങ്ങള്‍ മുന്നോട്ടുവരണം. പരാതികൾ ലഭിച്ചാൽ അവ ഗൗരവത്തോടെ കാണുമെന്നും വളരെ വേഗത്തിൽ തീർപ്പാക്കാൻ ആവശ്യമായ നടപടികൾ യുവജന കമ്മീഷന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുമെന്നും കമ്മീഷൻ ചെയർമാൻ പറഞ്ഞു. പാലക്കാട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യുവജന കമ്മിഷന്‍ ജില്ലാ അദാലത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അദാലത്തില്‍ ആകെ പരിഗണിച്ച 18 കേസുകളില്‍ 12 എണ്ണം തീര്‍പ്പാക്കി. ആറ് കേസുകള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റിവച്ചു. കമ്മീഷന് മുൻപാകെ പുതുതായി നാല് പരാതികൾ കൂടി ലഭിച്ചെന്ന് കമ്മീഷൻ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News