സംസ്ഥാനത്തൊട്ടാകെ പ്രതിഷേധം, ഇഡി ​ഗോ ബാക്ക് മുദ്രാവാക്യവുമായി സിപിഐഎം പ്രവർത്തകർ

CPIM

പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടകവീട്ടിലടക്കം 12 ഇടങ്ങളിൽ ഇഡി നടത്തുന്ന റെയ്ഡിൽ പ്രതിഷേധവുമായി സിപിഐഎം. ഇ ഡി ​ഗോ ബാക്കെന്ന മുദ്രാവാക്യവുമായാണ് പ്രവ‍ർത്തക‍ർ പ്രതിഷേധിക്കുന്നത്. സിപിഐഎമ്മിനെതിരായ കടന്നാക്രമണത്തിനുള്ള അവസാനത്തെ ആയുധമായാണ് ഇഡി റെയ്ഡിനെ കാണുന്നതെന്നാണ് പ്രവ‍‍‌ർത്തകർ ഉയർത്തുന്ന വിമർശനം. സംസ്ഥാന വ്യാപകമായി സിപിഐഎം പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.

ALSO READ:‘പിണറായി വിജയനെതിരെയല്ല, കേരളത്തിലെ സിപിഐഎമ്മിനെതിരെയാണ് കേസ്’; നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ

ലോക്കൽ – ബ്രാഞ്ച് തലത്തിൽ ഇന്ന് വൈകുന്നേരം പന്തം കൊളുത്തി പ്രകടനം നടത്തും. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ മാസ്റ്ററും ഡോ. ജോൺ ബ്രിട്ടാസ് എംപിയും പിണറായി വിജയന്റെ വാടക വീടിനുമുന്നിലെ പ്രതിഷേധത്തിന്റെ ഭാ​ഗമായിരിക്കുകയാണ്.പ്രതിഷേധവുമായി സിപിഐഎം ദേശീയ നേതൃത്വവും രംഗത്തെത്തിയിരിക്കുകയാണ്. ദില്ലിയിലെ ഇ ഡി ആസ്ഥാനത്ത് ഉച്ചയ്ക്ക് 2 30 ക്ക് മാർച്ച് സംഘടിപ്പിക്കും. മാർച്ച് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബിയുടെ നേതൃത്വത്തിലാണ് നടക്കാൻ പോകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News