
വെറുതെ വച്ചാലും ഫോണിലെ ബാറ്ററി ലൈഫ് കുറയുന്നത് എല്ലാവരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ്. എന്നാൽ, ഈ ബാറ്ററി ട്രെയിനേജ് ഇല്ലാതാക്കാൻ എന്ത് ചെയ്യണമന്ന് ആർക്കും ഒരു ധാരണ ഇല്ലെന്നതാണ് മറ്റൊരു വസ്തുത. ബാറ്ററി ട്രെയിനേജ് തടയാൻ ഫോണിലെ ചില സെറ്റിംഗ്സ് കൊണ്ട് സാധിക്കും. സ്മാർട്ട് ഫോണിലെ ബാറ്ററി കാലിയാക്കുന്ന പ്രശ്നങ്ങളെ എങ്ങനെ പരിഹരിക്കുമെന്ന് നോക്കാം.
ബാറ്ററി ഉപയോഗം ഏറ്റവും കൂടുതൽ എവിടെയാണെന്ന് കണ്ടെത്തേണ്ടതാണ് പ്രധാനം. സെറ്റിങ്സിലെ ബാറ്ററി ഓപ്ഷൻ പരിശോധിച്ചാൽ ഏതൊക്കെ ആപ്പുകളാണ് കൂടുതൽ ബാറ്ററി ഉപയോഗിക്കുന്നതെന്ന് കണ്ടെത്താം. അമിതമായി ചാർജ് വിഴുങ്ങുന്ന ഉപയോഗശൂന്യമായ ആപ്പുകൾ ഉണ്ടെങ്കിൽ അവ ഫോണിൽ നിന്ന് നീക്കം ചെയ്യണം. ഫോണിലെ ഓട്ടോ ബ്രൈറ്റ്നെസ് കൃത്യമായി ക്രമീകരിക്കുന്നചതും ഉചിതമായിരിക്കും. ഇതോടെ ബാറ്ററി അനാവശ്യമായി ബ്രൈറ്റ്നെസിനായി ചിലവാക്കില്ല.
ALSO READ; എല്ലാം ഇനി ഞൊടിയിടയിൽ; പോസ്റ്റ് ഓഫീസ് നിക്ഷേപകർക്ക് സന്തോഷിക്കാം, പുതിയ മാറ്റം ഇങ്ങനെ
ഫോണിലെ ജിപിഎസ് എപ്പോഴും ഓണായിരിക്കുന്നത് ബാറ്ററി ചാർജിനെ ബാധിക്കും. അതുക്കൊണ്ട് തന്നെ മാപ്പുകളും, ഓൺലൈൻ ടാക്സി സംവിധാനങ്ങളും ഉപയോഗിക്കുമ്പോൾ മാത്രം ലൊക്കേഷൻ ഓണാക്കാൻ ശ്രമിക്കുക. എപ്പോഴും ഫോണിൽ വൈഫൈയും ബ്ലൂടുത്തും ഓണാക്കി വയ്ക്കരുത്. ആവശ്യമില്ലാത്ത സമയത്ത് വൈഫൈയും ബ്ലൂടുത്തും ഓണാക്കി വച്ചാൽ അത് കണക്ടിവിറ്റി സെർച്ച് ചെയ്തുക്കൊണ്ടിരിക്കും ഇത് ബാറ്ററി ലൈഫിനെ ബാധിക്കും.
ഫോണിന്റെ ഒഎസ് അപ്ഡേറ്റിൽ വിട്ടുവീഴ്ച വരുത്തരുത്. അപ്ഡേറ്റുകൾ പലപ്പോഴും ബാറ്ററി ലൈഫ് വർദ്ധിപ്പിച്ചേക്കാം. നിങ്ങളുടെ ഫോൺ അമിതമായി ചാർജ് ചെയ്യരുത്. പരമാവധി കമ്പനി അംഗീകരിച്ച ചാർജർ ഉപയോഗിക്കുക. അമിതമായ ചൂടിൽ നിന്ന് ഫോണിനെ സംരക്ഷിക്കുക. അമിതമായി ചൂടേൽക്കുന്നത് ഫോണിനെ ദോഷകരമായി ബാധിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

