
തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന് പത്ത് ദിവസം പിന്നിട്ടിട്ടും മുഖ്യമന്ത്രി ആരെന്ന് പ്രഖ്യാപിക്കാൻ ആകാത്തതിലുള്ള നിരാശയിലാണ് കേരളത്തിലെ കോൺഗ്രസ്, യുഡിഎഫ് നേതാക്കൾ ഇന്നലെ അന്തിമപ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച നേതാക്കളും അണികളും കെപിസിസി ആസ്ഥാനത്തുനിന്ന് നിരാശയോടെയാണ് മടങ്ങിയത്.
അതേസമയം ഇന്ന് രാവിലെ തന്നെ എഐസിസി ആസ്ഥാനത്തുനിന്ന് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. തുടർന്ന് കെപിസിസി ആസ്ഥാനത്ത് പാർലമെൻററി പാർട്ടി യോഗം ചേരും. ഇതിനുശേഷം ഐക്യകണ്ഠേന പുതിയ മുഖ്യമന്ത്രിയെ എംഎൽഎമാരുടെ പിന്തുണയോടുകൂടി ഔദ്യോഗികമായി പ്രഖ്യാപിക്കും എന്നാണ് വിവരം. കോൺഗ്രസിന്റെ നടപടിക്രമങ്ങൾ അനുസരിച്ച് പാർലമെൻററി പാർട്ടി യോഗത്തിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് ഭൂരിപക്ഷം എംഎൽഎമാരുടെ അംഗീകാരത്തോടെ തീരുമാനിക്കണം.
ഇതനുസരിച്ച നടപടിക്രമങ്ങളാണ് നാളെ കെപിസിസി ആസ്ഥാനത്ത് നടക്കുക. എംഎൽഎമാരുടെ പിന്തുണ അനുസരിച്ച് കെസി വേണുഗോപാലിനാണ് ഭൂരിപക്ഷം. അതേസമയം ലീഗിൻറെ സമ്മർദ്ദവും സോഷ്യൽ മീഡിയ പിന്തുണയും സതീശന്
അനുകൂലമാണ്. ഇത് രണ്ടുമല്ലാതെ സമവായ നീക്കത്തിനാണ് മുൻഗണന എങ്കിൽ രമേശ് ചെന്നിത്തലയാകും മുഖ്യമന്ത്രി പദത്തിൽ എത്തുക. ഇക്കാര്യത്തിൽ ദില്ലിയിൽ എന്ത് ഫോർമുലയാണ് തീരുമാനിച്ചത് എന്ന കാര്യത്തിൽ ഇപ്പോഴും ആകാംക്ഷ തുടരുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

