
ഓഹരി വിപണിയിൽ വീണ്ടും അവധി. മെയ് 1 (വ്യാഴാഴ്ച്ച) വിപണിക്ക് അവധിയാണ്. മെയ് 1 മഹാരാഷ്ട്ര ദിനമായി ആചരിക്കുന്നതുമായി ബന്ധപ്പെട്ടാണ് വിപണി അവധിയെടുക്കുന്നത്. നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (National Stock Exchange-NSE), ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് (Bombay Stock Exchange -BSE) എന്നിവ ഈ ദിവസം പ്രവര്‍ത്തിക്കുന്നതല്ല.
താരിഫ് യുദ്ധത്തില്‍ ട്രംപ് ഉയര്‍ത്തിവിട്ട കൊടുങ്കാറ്റിനുശേഷം വിപണി കാലുറപ്പിച്ചു നില്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് അവധികൾ മൂലം വിപണി അടച്ചിടേണ്ടി വരുന്നത്. ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമാണെങ്കിലും ഇത് വിപണിയെ കാര്യമായി ബാധിച്ചിട്ടില്ല.
ALSO READ; പൊന്ന് വാങ്ങാൻ പറ്റിയ ദിവസം ? ഇന്നത്തെ സ്വർണവില അറിയാം
ഈ വർഷം വിപണിയിലെ അവധി ദിനങ്ങൾ
മെയ് 01, വ്യാഴം- മഹാരാഷ്ട്ര ദിനം
ഓഗസ്റ്റ് 15, വെള്ളി- സ്വാതന്ത്ര്യ ദിനം
ഓഗസ്റ്റ് 27, ബുധന്‍- ഗണേശ ചതുര്‍ത്ഥി
ഒക്ടോബര്‍ 02,വ്യാഴം- ഗാന്ധി ജയന്തി/ ദസറ
ഒക്ടോബര്‍ 21, ചൊവ്വ- ദീപാവലി
ഒക്ടോബര്‍ 22, ബുധന്‍- ദീപാവലി
നവംബര്‍ 05, ബുധന്‍- ഗുരു നാനാക് ജയന്തി
ഡിസംബര്‍ 25, വ്യാഴം- ക്രിസ്മസ്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here