
തുടർച്ചയായ രണ്ടാം ദിവസവും നഷ്‌ടത്തിൽ അവസാനിച്ച് രാജ്യത്തെ ഓഹരി വിപണി. സെൻസെക്‌സ് 829 പോയിന്റ് താഴ്ന്ന് 76,034.42-ലേക്ക് വീണപ്പോൾ , നിഫ്റ്റി 228 പോയിന്റ് ഇടിഞ്ഞ് 23,639.15 പോയിന്റിൽ അവസാനിച്ചു.ബാങ്കിംഗ് മേഖലയോടൊപ്പം , ഓട്ടോ മേഖലയിലും നഷ്ടം പടർന്നതോടെ ഓഹരിവിപണി പതറി. മഹീന്ദ്ര & മഹീന്ദ്ര , മാരുതി സുസുകി, ഐച്ചർ മോട്ടോഴ്സ് എന്നീ കമ്പനികളുടെ ഓഹരികൾ വലിയ നഷ്ടം അനുഭവിച്ചപ്പോൾ നിഫ്റ്റി ഓട്ടോ ഇൻഡക്സ് കനത്ത ഇടിവ് രേഖപ്പെടുത്തി.നിഫ്റ്റി ബാങ്ക് ഇൻഡക്സ് 635 പോയിന്റ് താഴ്ന്ന് 55,101-ൽ എത്തി.
അതേസമയം കോൾ ഇന്ത്യ ഏകദേശം 5% ഉയർന്നു നിഫ്റ്റിയിലെ ഏറ്റവും ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു. ആർട്ടി ഇൻഡസ്ട്രീസ് ഓഹരികൾ പുതിയ വിതരണ കരാർ നേടിയതിന് ശേഷം 5% ഉയരത്തിൽ ക്ലോസ് ചെയ്തു.ലാർസൻ & ടൂബ്രോ,കോൾഗേറ്റ്-പാമോലിവ് ഇന്ത്യ എന്നിവയുടെ ഓഹരികളും ഇടിഞ്ഞു. ഭക്ഷണ ഡെലിവറി പ്ലാറ്റ്ഫോമുകൾ പ്രത്യേകിച്ച് , സ്വിഗി പാചകവാതക ക്ഷാമത്തെ പറ്റിയുള്ള റിപ്പോർട്ടുകൾക്കിടയിൽ നഷ്ടം രേഖപ്പെടുത്തി.അതെസമയം പാചകവാതക ക്ഷാമത്തെ തുടർന്ന് ഇൻഡക്ഷൻ കുക്കറുകൾ വിൽക്കുന്ന സ്റ്റോവ്ക്രാഫ്റ്റ് , ടി ടി കെ പ്രസ്റ്റീജ് , ബട്ടർഫ്‌ളൈ ഗാന്ധിമതി, ബജാജ് ഇലക്ട്രിക്കൽസ് എന്നിവയുടെ ഓഹരികൾ നേട്ടം കൊയ്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

