ഓഹരിവിപണി ചെറിയ നഷ്ടത്തോടെ അവസാനിച്ചു; സെൻസെക്‌സ് 76000 പോയിന്റിന് താഴെ ക്ലോസ് ചെയ്തു

ഇന്ത്യൻ ഓഹരി വിപണിയിലെ പ്രധാന സൂചികകളായ നിഫ്റ്റിയും സെൻസെക്‌സും ഇന്ന് ചെറിയ ഇടിവോടെ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 142 പോയിന്റ് ഇടിഞ്ഞ് 75,867-ലും,നിഫ്റ്റി 7 പോയിന്റ് താഴ്ന്ന് 23,907-ലുമാണ് ക്ലോസ് ചെയ്തത്. ബാങ്കിങ് ഓഹരികളിൽ ദൃശ്യമായ വില്പന സമ്മർദ്ദമാണ് ചെറിയ ഇടിവിനു കാരണമായത്.കൂടാതെ ഇന്നലെ നേട്ടങ്ങൾക്കു സാക്ഷി ആയ മെറ്റൽ ഓഹരികളിൽ വാങ്ങൽ താല്പര്യം ഇന്നും തുടർന്നു.

ക്യാപിറ്റൽ ഗുഡ്സ് സെക്ടറിൽ പെട്ട സിജി പവർ ആൻഡ് ഇൻഡസ്ട്രിയൽ സൊല്യൂഷൻസ്, സീമെൻസ്, എബിബി ഇന്ത്യ എന്നീ ഓഹരികളും ഇന്ന് മികച്ച നേട്ടം കൈവരിച്ചു. മാസാവസാനമുള്ള വില്പന കണക്കുകൾ വരുന്നതിനു മുന്നോടിയായി ഓട്ടോമൊബൈൽ കമ്പനികളുടെ ഓഹരികളിലും നേട്ടം കാണാ സാധിച്ചു. ഇന്റർഗ്ലോബ് ഏവിയേഷന്റെ ഓഹരി താഴ്ന്നത് വിപണിക്ക് തിരിച്ചടിയായി.

Also Read: റെയ്‍ഡ് കൊണ്ടൊന്നും തളർത്താമെന്ന് കരുതേണ്ട ഇതുകൊണ്ടൊന്നും പിന്നോട്ടില്ല: പിണറായി വിജയൻ

വിപണിയിലെ പ്രധാന ഓഹരികളായ ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ടാറ്റ മോട്ടോഴ്‌സ്, പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, എൻ‌ടി‌പി‌സി, ബജാജ് ഓട്ടോ എന്നിവ നേട്ടങ്ങളിൽ മുന്നിട്ടു നിന്നു. ഡി ഫ് സി ഫസ്റ്റ് ബാങ്ക് നാലാം പാദ ലാഭഫലം പ്രതീക്ഷകളെ മറികടന്നതിനെ തുടർന്ന് nഎട്ടാം രേഖപ്പെടുത്തി. ഫിഫ ലോക കപ്പ് സംപ്രേ അവകാശങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾ ശക്തമായതിനെ തുടർന്ന് സീ എൻ്റർടൈൻമെൻ്റ് എൻ്റർപ്രൈസസ് ഓഹരികളും മികച്ച നേട്ടം കൊയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News