ഓഹരി വിപണിയില്‍ കനത്ത ഇടിവ്; സെന്‍സെക്സ് 1500 പോയിന്റ്

കഴിഞ്ഞ ഏതാനും ദിവസങ്ങളായി റെക്കോര്‍ഡുകള്‍ തിരുത്തി കുറിച്ച് മുന്നേറുകയായിരുന്നു ഓഹരി വിപണി. ബോംബെ ഓഹരി സൂചികയായ സെന്‍സെക്സ് 1500ഓളം പോയിന്റ് ഇടിഞ്ഞു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയില്‍ രണ്ടുശതമാനത്തിന്റെ ഇടിവാണ് നേരിട്ടത്. നിലവില്‍ 72000 പോയിന്റിലും താഴെയാണ് വ്യാപാരം തുടരുന്നത്. നിഫ്റ്റി 22000 പോയിന്റിലും താഴെയാണ്.

Also Read: രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍; വിധി ഉടന്‍

ബാങ്കിങ് ഓഹരികളിലെ വില്‍പ്പന സമ്മര്‍ദ്ദമാണ് വിപണിയെ പിടിച്ചുകുലുക്കിയത്. എച്ച്ഡിഎഫ്സി ബാങ്കാണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്. കഴിഞ്ഞ ദിവസം സെന്‍സെക്സ് 73,000 പോയിന്റ് മറികടക്കുന്നതിനും രാജ്യം സാക്ഷ്യം വഹിച്ചു. ഇതിന് പിന്നാലെയാണ് ഇന്ന് കനത്ത ഇടിവ് നേരിട്ടത്.

ഏഷ്യന്‍ വിപണിയിലെ ഇടിവ്, ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നത് അടക്കമുള്ള ഘടകങ്ങളും ഓഹരി വിപണിയില്‍ പ്രതിഫലിച്ചു. എച്ച്ഡിഎഫ്സി ബാങ്കിന് പുറമേ ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ അടക്കമുള്ള ബാങ്കിങ് ഓഹരികളിലും നഷ്ടം നേരിട്ടു. ബാങ്കിങ് ഓഹരികള്‍ക്ക് പുറമേ മെറ്റല്‍, റിയല്‍റ്റി, ഓട്ടോ, ഹെല്‍ത്ത്കെയര്‍ ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ട മറ്റു സെക്ടറുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News