ഓഹരി വിപണിയിൽ നിന്ന് ലാഭമുണ്ടാക്കാൻ പഠിപ്പിക്കാം; തട്ടിയെടുത്തത് 100 കോടിയിലേറെ രൂപ: ചൈനീസ് പൗരൻ അറസ്റ്റിൽ

Stockmarket Fraud

ഓഹരി വിപണിയിൽ നിന്ന് ലാഭമുണ്ടാക്കാൻ പഠിപ്പിക്കാം എന്ന പേരിൽ സൈബർ തട്ടിപ്പ് നടത്തുന്ന സംഘത്തിലെ സൂത്രധാരനായ ചൈനീസ് പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഓഹരി വിപണിയെ പറ്റി ഓൺലൈൻ വഴി പരിശീലനം നൽകാം എന്ന പേരിൽ മലയാളിയെ സൈബർ തട്ടിപ്പിനിരയാക്കി 43.5 ലക്ഷം രൂപ സംഘം തട്ടിയെടുത്തിരുന്നു.

ഫാങ് ചെൻജിൻ എന്ന ചൈനീസ് പൗരനെയാണ് പൊലീസ് ഇപ്പോൾ പിടികൂടിയത്. മലയാളിയായ കെ എ സുരേഷാണ് തട്ടിപ്പിനിരയായത്. താൻ പറ്റിക്കപ്പെട്ടു എന്ന് മനസിലാക്കിയ സുരേഷ് ജൂലായിലാണ് പൊലീസിൽ പരാതി നൽകിയത്. ലാഭമുണ്ടാക്കാൻ ഓഹരി വിപണിയുടെ തന്ത്രങ്ങൾ പഠിപ്പിക്കാമെന്ന് വാ​ഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.

Also Read: വാങ്ങുമ്പോൾ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാ, ഇല്ലെങ്കിൽ കൈ പൊള്ളും… വീണ്ടും കുതിച്ചുയർന്ന് സ്വർണവില

ഇരകളെ വിശ്വസിപ്പിച്ച ശേഷം നിക്ഷേപിക്കാനെന്ന പേരിൽ വൻതുക തട്ടിപ്പുസംഘം സ്വന്തം അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു. 100 കോടിയിലേറെ രൂപ സംഘം ഇതുവരെ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം.

പണം കൈമാറിയ ബാങ്ക് അക്കൗണ്ടുകളും പ്രതികൾ ഉപയോഗിച്ചിരുന്ന ഫോൺ നമ്പരുകളും പിന്തുടർന്നാണ് പൊലീസ് തട്ടിപ്പുസംഘത്തിലേക്ക് എത്തിച്ചേർന്നത്. ഫാങ് ചെൻജിൻ ഉപയോഗിച്ചിരുന്ന ഫോണിൽ നിന്ന് തട്ടിപ്പിന്റെ നിർണായകതെളിവുകൾ പൊലീസിന് ലഭിച്ചു.

Also Read: ചില്ലിക്കാശ് നികുതിയിനത്തിൽ അടക്കണ്ടാത്ത ഒരു സംസ്ഥാനം; അതും നമ്മുടെ ഇന്ത്യയിൽ പറഞ്ഞാൽ വിശ്വസിക്കുമോ ?

ആന്ധ്രാപ്രദേശിലെയും ഉത്തർപ്രദേശിലെയും സൈബർ കുറ്റകൃത്യം, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കേസുകളിലും ഫാങ് ചെൻജിന് ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News