15 ലക്ഷം കോടി രൂപ നഷ്ടത്തിന് പിന്നാലെ തിരിച്ചുവരവ് നടത്തി ഇന്ത്യൻ ഓഹരിവിപണി

sensex

ഇന്നലെയുണ്ടായ കനത്ത ഇടിവിന് പിന്നാലെ ശക്തമായ തിരിച്ചുവരവ് നടത്തി ഇന്ത്യൻ ഓഹരിവിപണി. നിഫ്റ്റി 200-ലധികം പോയിന്റുയർന്ന് 22,747.65 പോയിന്റിലെത്തിയപ്പോൾ സെൻസെക്സ് 700 പോയിന്റിനടുത്തുയർന്ന് 73,390.86 പോയിന്റിൽ വ്യാപാരം തുടരുന്നു. ഇന്നലെ വൻ നഷ്ടം രേഖപ്പെടുത്തിയ ബാങ്കിംഗ് ഓഹരികളാണ് വിപണിയെ ഇന്ന് മുന്നോട്ട് നയിച്ചത്.

ശ്രിരാം ഫിനാൻസ്, ഇൻഡിഗോ, ഐഷർ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ ആണ് ശ്രദ്ധേയമായ മുന്നേറ്റം നടത്തിയത്. എന്നാൽ ഇന്ന് നിഫ്റ്റിയുടെ എക്സ്പയറി ദിനമായതിനാൽ വിപണിയിൽ താഴേയ്ക്ക് ചാഞ്ചാട്ടം ഉണ്ടാകാനും സാധ്യതയുണ്ട്. നിഫ്റ്റി ബാങ്കിന്റെ ഇനിയുള്ള മുന്നേറ്റത്തെ എച്ച്ഡിഎഫ്സി ബാങ്കിലെ സംഭവവികാസങ്ങൾ സ്വാധീനിച്ചേക്കാം. ഒപ്പം ഉയരത്തിലേക്ക് നീങ്ങുന്ന ക്രൂഡ് ഓയിൽ വിലയും. ഡോളറിനെതിരെയുള്ള രൂപയുടെ തളർച്ചയും നിക്ഷേപകരിൽ ആശങ്ക സൃഷ്ടിക്കുന്നു.

Also read: ഓഹരിവിപണിയിൽ വൻ ഇടിവ്! ആവിയായത് 15 ലക്ഷം കോടി രൂപ

ആഗോള സംഘർഷവും ക്രൂഡ് ഓയിൽ വിലയിൽ കുതിപ്പും രൂപയുടെ മൂല്യത്തകർച്ചയും കൂടി ഇന്ത്യൻ ഓഹരി വിപണിയെ കനത്ത സമ്മർദ്ദത്തിലാക്കിയ ഇന്നലെ ഒറ്റ ദിവസം കൊണ്ട് ഓഹരിവിപണിയിൽ നിക്ഷേപകർക്ക് നഷ്ടമായത് 15 ലക്ഷം കോടി രൂപയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News