രൂപയുടെ തകർച്ചയിലും അടിപതറാതെ ഓഹരിവിപണി; സെൻസെക്‌സും നിഫ്റ്റിയും നേട്ടത്തിൽ അവസാനിച്ചു

sensex indian trade

വ്യാപാരത്തിന്റെ തുടക്കത്തിൽ നേരിട്ട കനത്ത സമ്മർദ്ദത്തെ അതിജീവിച്ച് അവസാന മണിക്കൂറുകളിൽ നടത്തിയ ശക്തമായ തിരിച്ചുവരവിന്റെ ബലത്തിൽ നേട്ടം കൊയ്ത് ഇന്ത്യൻ ഓഹരിവിപണി. ബിഎസ് സെൻസെക്സ് 118 പോയിന്റ് ഉയർന്ന് 75,318.39 ലും എൻഎസ് നിഫ്റ്റി 41 പോയിന്റ് നേട്ടത്തോടെ 23,659ലും ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചു.

രൂപ ഡോളറിനെതിരെ റെക്കോർഡ് താഴ്ചയിലെത്തിത് വകവയ്ക്കാതെ എണ്ണ കമ്പനികൾ, മെറ്റൽ, ധനകാര്യ ഹരിളിൽ കണ്ട തോതിലുള്ള വാങ്ങലുകളാണ് വിപണിയെ പിടിച്ച് നിർത്തിയത്. നിഫ്റ്റി ബാങ്ക് സൂചികയും മിഡ്ക്യാപ് ഇൻഡക്സും ഇന്ന് നേട്ടത്തോടെ ആണ് ക്ലോസ് ചെയ്തത്.പ്രധാന ഓഹരികളായ റിലയൻസ്, ഹിൻഡാൽകോ, ആക്സിസ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഓട്ടോ എന്നിവ ഇന്ന് ശ്രദ്ധേയമായ നേട്ടമാണ് കൊയ്തത്. കമ്പനി നാലാം പാദ ഫലങ്ങൾ പുറത്തുവിട്ടതിന് പിന്നാലെ പി ഇൻഡസ്ട്രീസ് ഓഹരികൾ ഇന്ന് മികച്ച നേട്ടം കൊയ്തു.

Also Read: ഓഹരിവിപണി വീണ്ടും ചുവപ്പിൽ! വിപണിയെ താഴേക്ക് വലിച്ചത് ബാങ്കിംഗ് ഓഹരികൾ

എന്നാൽ ചില പ്രധാന ഓഹരികൾ നഷ്ടത്തിൽ ആണ് അവസാനിച്ചത്. 104 കോടി രൂപയുടെ നഷ്ടം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ സീ എൻ്റർടൈൻമെൻ്റ് എൻ്റർപ്രൈസസ് ഓഹരികൾ ഇടിഞ്ഞു. ഭാരത് ഇലക്ട്രോണിക്സ്, ടാറ്റ സ്റ്റീൽ, ഐ.ടി.സി. ഓഹരികളും സമ്മർദ്ദത്തിൽ ആയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News