
ഇന്ത്യൻ ഓഹരി വിപണികൾ പുതിയ സാമ്പത്തിക വർഷത്തിൽ കുതിപ്പോടെ തുടക്കം കുറിച്ചു. നിഫ്റ്റി സൂചിക ഇന്ന് 581 പോയിന്റ് നേട്ടം രേഖപ്പെടുത്തി 22,913.10 പോയിന്റിലെത്തി. സെൻസെക്സ് ആകട്ടെ 2000ത്തിലധികം പോയിന്റ് ഉയർന്ന് 73,954.36 ൽ വ്യാപാരം തുടരുന്നു.ബാങ്കിംഗ് ഓഹരികൾക്ക് വലിയ പിന്തുണ ലഭിച്ചതിനൊപ്പം ട്രെന്റ് , ഭാരത് ഇലക്ട്രോണിക്സ് , ശ്രീറാം ഫിനാൻസ് എന്നീ ഓഹരികളും ശ്രദ്ധേയമായ പ്രകടനം നടത്തി. ആഗോള സൂചനകളും, പ്രത്യേകിച്ച് അമേരിക്കൻ വിപണിയുടെ കുതിപ്പ് വിപണിക്ക് പിന്തുണയായി. കൂടാതെ ക്രൂഡ് ഓയിൽ വിപണിയിൽ വില ബാരലിന് 90 മുതൽ 105 ഡോളർ നിരക്കിൽ സ്ഥിരത പുലർത്തുന്നതും നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകി.
Also Read: ഇനി സ്വർണം വാങ്ങാൻ പറ്റുമോ? ഒരു പവൻ 1.11 ലക്ഷം രൂപ കടന്നു!
പശ്ചിമേഷ്യയിലെ സംഘർഷത്തിൽ ആയവ് വരുമെന്ന പ്രതീക്ഷ വിപണി സ്വാധീനിച്ചു. ഹോർമുസ് കടലിടുക്ക് തുറക്കാതിരുന്നലും യുദ്ധം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് ട്രംപ് അടുത്തിടെ സഹപ്രവർത്തകരോട് വ്യക്തമാക്കിയതായ് റിപ്പോർട്ടുകൾ വന്നിരുന്നു. . ഇതോടെ യുദ്ധം ആഴ്ചകൾക്കകം അവസാനിക്കുമെന്നും നിലവിലുള്ള ഇന്ധനക്ഷാമവും ക്രൂഡ് ഓയിലിന്റെ വിലയിലെ കുതിപ്പും അവസാനിക്കുമെന്ന് പ്രതീക്ഷ ഉയർന്നു കഴിഞ്ഞു. സ്വർണവിലയും ഉയർന്നത് നീക്ഷേപകരെ കൂടുതലായി ഓഹരിവിപണിയിലേക്ക് എത്തിക്കാൻ കാരണമാകും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

