തുടർച്ചയായ നാലാം ദിവസവും നേട്ടം കൊയ്ത് ഓഹരിവിപണി; 23,000 പോയിന്റുകൾ കടന്ന് നിഫ്റ്റി

sensex

ദിവസം മുഴുവൻ നീണ്ടുനിന്ന ഉയർച്ച താഴ്ചകളെ അതിജീവിച്ചു ഇന്ത്യയിലെ പ്രധാന ഓഹരിവിപണികളായ ബിഎസ്ഇയും എൻഎസ്ഇയും നേട്ടത്തോടെ ക്ലോസ് ചെയ്തു. വിപണി സൂചികകളായ സെൻസെക്‌സ് 510 പോയിന്റ് ഉയർന്ന് 74,616.58 പോയിന്റിലും നിഫ്റ്റി 155 പോയിന്റ് നേട്ടത്തോടെ 23,123.65-ലും ക്ലോസ് ചെയ്തു.

ഐടി ഓഹരികളാണ് ഇന്നത്തെ ഉയർച്ചയ്ക്ക് കരുത്ത് പകർന്നത്. വിപ്രോ 3% ക്ക് മുകളിൽ ഉയർന്നതോടെ നിഫ്റ്റി ഐടി സൂചിക ദിനത്തിലെ മികച്ച പ്രകടനം കാഴ്ചവച്ചു.മെറ്റൽ ഓഹരികളും വിപണിക്ക് കരുത്തേകി. മിഡ്ക്യാപ് സൂചിക ഉയർന്നപ്പോൾ, എൻഎസ്ഇയിൽ അഡ്വാൻസ്-ഡിക്ലൈൻ അനുപാതം 2:1 എന്ന നിലയിൽ മുന്നേറ്റത്തിന് അനുകൂലമായി. ആലിമ്പിക് ഫാർമ യുഎസ്എഫ്ഡിഎ അനുമതി ലഭിച്ചതോടെ ശ്രദ്ധേയമായ ഉയർച്ച രേഖപ്പെടുത്തി.

Also Read: ആ കോടിശ്വരൻ നിങ്ങളാണോ ? സ്ത്രീ ശക്തി.എസ്.എസ്. 514 ലോട്ടറി ഫലം പുറത്ത്

മറുവശത്ത്, ജുബ്ബിലാണ്ട് ഫുഡ്വർക്സ് ദുർബലമായ നാലാം പാദ വളർച്ചാ സൂചനകളെ തുടർന്ന് കനത്ത ഇടിവ് നേരിട്ടു. ഡോ റെഡ്‌ഡിസ് ,ഇൻഡിഗോ എന്നി പ്രമുഖ ഓഹരികളും നഷ്ടത്തിൽ അവസാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News