
ഇന്ത്യ- പാക് വെടിനിര്‍ത്തലിന് പിന്നാലെ ഇന്ത്യൻ ഓഹരി വിപണിയില്‍ ഉണര്‍വ്. സെൻസെക്സ് 2,000 പോയിൻ്റും നിഫ്റ്റി 24,600 പോയിൻ്റും കടന്നു. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണിമൂല്യം 11.1 ലക്ഷം കോടി ഉയര്‍ന്ന് 427.49 കോടിയായിട്ടുണ്ട്.
അദാനി എന്റര്‍ പ്രൈസസ്, ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, അദാനി പോര്‍ട്‌സ്, ട്രെന്റ്സ്, ശ്രീറാം ഫിനാൻസ്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും ഇന്ന് രാവിലെ നേട്ടമുണ്ടാക്കിയിരിക്കുന്നത്. നിഫ്റ്റി മിഡ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ മൂന്ന് ശതമാനം വീതം ഉയര്‍ന്നി്ട്ടുമുണ്ട്. അതേസമയം സണ്‍ ഫാര്‍മ, സിപ്ല തുടങ്ങിയ ഓഹരികള്‍ക്ക് നഷ്ടത്തോടെയാണ് ഇന്ന് വ്യാപാരം തുടങ്ങാനായത്.
ALSO READ: സ്വര്‍ണം വാങ്ങാൻ പ്ലാനുണ്ടേല്‍ വേഗം കടയിലേക്ക് വിട്ടോ! ഇന്നത്തെ സ്വര്‍ണവില ഇങ്ങനെ
ഇന്ത്യ പാക് വെടിനിർത്തൽ മാത്രമല്ല സ്വിറ്റ്സർലൻഡിൽ യുഎസും ചൈനയും തമ്മിലുള്ള ഉന്നതതല വ്യാപാര ചർച്ചകൾ അവസാനിച്ചത് നിക്ഷേപകരുടെ ശുഭാപ്തി വിശ്വാസത്തെ കൂട്ടിയിട്ടുണ്ട് എന്നതും വിപണിയിയെ ബാധിച്ചിട്ടുണ്ട്.ഒപ്പം ഏഷ്യൻ വിപണികളിൽ നിന്നുള്ള സൂചനകളും യുഎസ് വിപണിയിലെ മുന്നേറ്റവും ആഭ്യന്തര ഓഹരി വിപണികളെ സ്വാധീനിച്ചിട്ടുണ്ടെന്നു വേണം പറയാൻ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here