മുന്നേറുമോ, അതോ തളർന്ന് വീഴുമോ; നാളെ ഓഹരി വിപണിയിൽ സംഭവിക്കുക എന്ത്?

രാമനവമിയെ തുടർന്ന് ഇന്ന് തുറക്കാതിരുന്ന ഓഹരിവിപണി ഒരു ചെറിയ ഇടവേളയ്ക്കു ശേഷം നാളെ രാവിലെ തുറക്കും. ഇന്നലെ നടന്ന ട്രേഡിങ്ങ് സെഷനിൽ ഓഹരിവിപണിയിലെ പ്രധാന സൂചികകളായ നിഫ്റ്റിയും സെൻസെക്‌സും നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇ സെൻസെക്‌സ് 1200-ലേറെ പോയിന്റ് ഉയർന്ന 75,273.45 പോയിന്റിൽ അവസാനിച്ചു. അതേസമയം എൻഎസ്ഇ നിഫ്റ്റി നാനൂറോളം പോയിന്റുകൾ കൂടി 23,306.45 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ചു. പശ്ചിമേഷ്യയിൽ നടക്കുന്ന സംഘർഷങ്ങൾക്കിടയിൽ സമാധാന ചർച്ചകൾക്ക് സാധ്യതയുണ്ടെന്ന പ്രതീക്ഷയാണ് വിപണിയിൽ ശക്തമായ വാങ്ങലുകൾക്ക് നിക്ഷേപകരെ പ്രേരിപ്പിച്ചത്.

Also Read: ഓഹരിവിപണി വീണ്ടും ഉണർന്നു; 75,000 കടന്നു സെൻസെക്‌സ്, നിഫ്റ്റി 23,300 മീതെ

പശ്ചിമേഷ്യയിൽ സമാധാനം ഉണ്ടാക്കാമെന്ന പ്രതീക്ഷയും ക്രൂഡ് ഓയിൽ വില 100 ഡോളറിന് താഴേക്ക് കുറഞ്ഞതും നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്തിയിരിക്കുകയാണ്. എന്നാൽ ഇതിനോടൊപ്പം രൂപയുടെ മൂലയം ഇടിയുന്നതും , വിദേശ നിക്ഷേപകരുടെ കൂട്ടപ്പാലയനവും ജാഗ്രതയോടെ കാണേണ്ടിയിരിക്കുന്നു. നിലവിൽ 23000 മേഖലയിലുള്ള നിഫ്റ്റി 23800 വരെ മുകളിക്കു ഉയരാനും 23000 പോയിന്റ് മേഖലയിൽ ശക്തമായ പിന്തുണയുള്ളതും ശുഭസൂചനയാണ് നൽകുന്നത്. സെൻസെക്‌സും 74000 മേഖലയ്ക്ക് താഴെ പോകുവാനുള്ള സാധ്യത വിരളമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.പൊതുവെ വിപണിയിൽ നിന്നും ശുഭസൂചനകലാണ് വരുന്നത്. എങ്കിലും വലിയ സാഹസികത കാട്ടാതെ സ്ഥിരത പുലർത്തുന്ന ഓഹരികളിൽ ശ്രദ്ധിക്കുന്നതായിരിക്കും നിക്ഷേപകർക്ക് നാളെ നല്ലത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News