
മുംബൈ: വിപണിയിലെ അനിശ്ചിതത്വം തുടരുന്നതിനിടെ ഇന്ന് ഓഹരി വിപണി നഷ്ടത്തിൽ ക്ലോസ് ചെയ്തു. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ സെൻസെക്സ് 122.56 പോയിന്റ് അഥവാ 0.16% ഇടിഞ്ഞ് 77,988.68 ൽ അവസാനിച്ചു. അതേസമയം ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 50 34.55 പോയിന്റ് അഥവാ 0.14% ഇടിഞ്ഞ് 24,196.75 ൽ ക്ലോസ് ചെയ്തു.
വിപണിയിൽ നിലനിന്ന അനിശ്ചിതത്വം സൂചികകളുടെ കയറ്റിറക്കങ്ങളിൽ പ്രതിഫലിച്ചു. സെൻസെക്സ് ഒരുഘട്ടത്തിൽ 78,730.32 എന്ന ഘട്ടം വരെ ഉയരുകയും മറ്റൊരു ഘട്ടത്തിൽ 77,674.93 എന്ന ഏറ്റവും താഴ്ന്ന നിരക്കിലും എത്തിയിരുന്നു.
ഇതേ ചാഞ്ചാട്ടം നിഫ്റ്റി50യിലും ദൃശ്യമായിരുന്നു. ഒരു അവസരത്തിൽ 24,400.95 എന്ന ഉയർന്ന നിലയിലും 24,102.80 എന്ന താഴ്ന്ന നിലയിലും നിഫ്റ്റി എത്തിയിരുന്നു. ആഗോളതലത്തിലെ അനുകൂല സൂചനകളും മുൻനിര ഓഹരികളിൽ തുടർച്ചയായ വാങ്ങലുകളും ഉള്ളതിനാൽ ഇന്ന് ഓഹരി വിപണി നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. എന്നാൽ പിന്നീട് വിപണിയിൽ കയറ്റിറക്കങ്ങൾ ദൃശ്യമായിരുന്നു.
Also Read- പൊള്ളുന്ന ചൂടിൽ ഈ ഒരു കോടി നിങ്ങളെ കൂളാക്കുമോ? അറിയാം ഇന്നത്തെ കാരുണ്യ പ്ലസ് ലോട്ടറി റിസൾട്ട്
എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയർടെൽ , മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം), ടൈറ്റൻ കമ്പനി , റിലയൻസ് ഇൻഡസ്ട്രീസ് (ആർഐഎൽ), ഹിന്ദുസ്ഥാൻ യൂണിലിവർ(എച്ച്‌യുഎൽ), കൊട്ടക് മഹീന്ദ്ര ബാങ്ക് , ആക്സിസ് ബാങ്ക്, ബജാജ് ഫിനാൻസ്, എൻടിപിസി തുടങ്ങിയ സുപ്രധാന ഓഹരികളെല്ലാം ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സിൽ വ്യാപാരം നടത്തിയ 4,448 ഓഹരികളിൽ 2,723 ഓഹരികൾ മുന്നേറിയപ്പോൾ 1,558 ഓഹരികൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

