ഓഹരി വിപണിയിൽ ഇന്ന് വ്യാപാരം ഇല്ല; അറിയാം അതിനുള്ള കാരണം

ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ ഉൾപ്പെടുന്ന ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനിൽ (ബിഎംസി) ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നതിനെ തുടർന്ന് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലും (ബിഎസ്ഇ )യും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിലും (എൻഎസ്ഇ)യും വ്യാപാരം ഉണ്ടാകില്ല. ബിഎംസി ഉൾപ്പടെ 29 മുനിസിപ്പൽ കോർപ്പറേഷനുകളിലായി നടക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പുകൾ സുഗമമായി നടത്തുന്നതിനായാണ് ജനുവരി 15-നെ പൊതുഅവധി ആയി മഹാരാഷ്ട്ര സർക്കാർ പ്രഖ്യാപിച്ചത്. പൊതുഅവധി ദിവസങ്ങളിൽ ബാങ്കുകൾ പ്രവർത്തിക്കാത്തതിനാൽ ക്ലിയറിംഗ്, സെറ്റിൽമെന്റ് നടപടികളും ബാധിക്കപ്പെടും. ഇതിന്റെ ഭാഗമായാണ് പ്രധാന തെരഞ്ഞെടുപ്പുകളോ പ്രധാന സംഭവങ്ങളോ നടക്കുന്ന ദിവസങ്ങളിൽ സാധാരണയായി ഓഹരി വിപണികൾ വ്യാപാരം നിർത്തിവയ്ക്കുന്നത്.

Also Read: തിരിച്ചുകയറുന്നതിനിടയിലും നഷ്ടത്തിൽ അവസാനിച്ച് നിഫ്റ്റിയും സെൻസെക്സും

രാജ്യത്തെ ഓഹരിവിപണി ഈ ദശകത്തിലെ തന്നെ ഏറ്റവും വലിയ പരീക്ഷണം നേരിടുന്ന ഘട്ടത്തിൽ കൂടിയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അമേരിക്ക ചുമത്തിയ അധിക തീരുവകളും രൂപയുടെ മൂല്യത്തകർച്ചയും കൂടാതെ വിദേശ നിക്ഷേപകരുടെയടക്കം പിൻവാങ്ങൽ ഓഹരി വിപണിയിൽ ആശങ്ക പടർത്തിയിരിക്കുകയാണ്. ഇറാനിലെയും വെനസ്വെലയിലെയും സംഭവവികാസങ്ങൾ ആഗോളതലത്തിൽ ഉണ്ടാക്കിയ അരക്ഷിതാവസ്ഥ വിപണിയെ എങ്ങനെ ബാധിക്കും എന്ന ചോദ്യങ്ങൾക്കു ഇതുവരെ കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News