സമ്മർദ്ദങ്ങൾക്കിടയിലും നേട്ടത്തിലവസാനിച്ച് ഓഹരിവിപണി; നിഫ്റ്റി 26000 പോയിന്റിലേക്ക് നീങ്ങുന്നു

indian market

കയറ്റിറക്കങ്ങൾ ഏറെ കണ്ട ഒരു ദിവസത്തിന്റെ അവസാനം ഇന്ത്യൻ ഓഹരി വിപണി നേട്ടത്തോടെ അവസാനിച്ചു. സെൻസെക്സ് 266 പോയിന്റ് ഉയർന്ന് 83,580.40 നിലയിൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ, നിഫ്റ്റി 50 പോയിന്റ് കൂട്ടിച്ചേർത്ത് 25,693.70 ഇൽ അവസാനിച്ചു.സൂചികകൾ നേട്ടം കൈവരിച്ചെങ്കിലും വിപണിയിൽ ദൗർബല്യത്തിന്റെ ലക്ഷണങ്ങൾ തുടരുകയാണ്. മിഡ്ക്യാപ് സൂചിക 14 പോയിന്റ് താഴ്ന്ന് 59,503-ൽ ക്ലോസ് ചെയ്തു. അതേസമയം, നിഫ്റ്റി ബാങ്ക് 57 പോയിന്റ് ഉയർന്ന് 60,120 നിലവാരത്തിലെത്തി.

എഫ്‌എംസിജി ഓഹരികളാണ് ഇന്നത്തെ വ്യാപാരത്തിൽ മുന്നിൽ നിന്നത്. സെഷന്റെ ഉയർന്ന നിലയിലാണ് എഫ്‌എംസിജി സൂചിക ക്ലോസ് ചെയ്തത്. ഐടിസി , ഹിന്ദുസ്ഥാൻ യൂണിലിവർ, യൂണൈറ്റഡ് ബ്രൂവറീസ് എന്നിവയാണ് സെക്ടറിലെ മുൻനിര നേട്ടക്കാരൻമാർ. മറുവശത്ത്, ഐടി ഓഹരികൾ തുടർച്ചയായി മൂന്നാം ദിവസവും നഷ്ടത്തോടെ ക്ലോസ് ചെയ്തു.വ്യക്തിഗത ഓഹരികളിൽ, മൂന്നാം പാദ ഫലങ്ങൾ പുറത്തുവിട്ടതിന് പിന്നാലെ ഭാരതി എയർടെൽ 2 ശതമാനം ഉയർന്നു. മിഡ്ക്യാപ് സെഗ്മെന്റിൽ, എൽഐസിയും നൈകയും മൂന്നാം പാദ ഫലങ്ങളുടെ അടിസ്ഥാനത്തിൽ നേട്ടം കൈവരിച്ചു.

Also Read: ഇന്നത്തെ ഭാഗ്യം നിങ്ങൾക്കാണോ? സുവർണ കേരളം SK-39 ലോട്ടറി ഫലം അറിയാം

നഷ്ടക്കാർക്കിടയിൽ, വാർഷിക അടിസ്ഥാനത്തിൽ 22.4 കോടി രൂപ നഷ്ടം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ബിഇഎംഎൽ ഓഹരി ഇടിഞ്ഞു. ടാറ്റ മോട്ടോഴ്‌സിന്റെ പാസഞ്ചർ വാഹന ബിസിനസ് മൂന്നാം പാദ പ്രകടനം കണക്കുകൾക്ക് താഴെയായതോടെ ഓഹരി 1 ശതമാനത്തിലധികം നഷ്ടപ്പെട്ടു. അതേസമയം, മൂന്നാം പാദത്തിൽ 90.5 ശതമാനം വാർഷിക നേട്ടത്തോടെ ലാഭം ഉയർന്നതായി റിപ്പോർട്ട് ചെയ്ത ഹിറ്റാച്ചി എനർജി 14 ശതമാനം കുതിച്ചുയർന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News