
ആഗോളതലത്തിൽ വർധിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയഅരക്ഷിതാവസ്ഥകളും ആഭ്യന്തരവിപണിയിലെ തളർച്ചയുളവാക്കുന്ന ആശങ്കകൾക്കുമിടയിൽ, ഇന്ത്യൻ വിപണി ഇന്ന് , കനത്ത നഷ്ടത്തിൽ അവസാനിച്ചു. സെൻസെക്സ് 324 പോയിന്റ് താഴ്ന്നു 83,246.18-പോയിന്റിലും , നിഫ്റ്റി 109 പോയിന്റ് താഴ്ന്ന് 25,585.50- ലും അവസാനിച്ചു.
ആഗോളതലത്തിൽ , യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് എട്ടു യൂറോപ്യൻ രാജ്യങ്ങളിൽ ടാരിഫ് പ്രഖ്യാപിച്ചതിനെത്തുടർന്ന് ഉളവായ വ്യാപാര യുദ്ധം സംബന്ധിച്ച ആശങ്ക, ആഭ്യന്തര വിപണിയെ നെഗറ്റീവ് തലത്തിലേക്ക് കൊണ്ടുപോയി.ഗ്രീൻലാൻഡ് അവകാശത്തെ ചൊല്ലിയുള്ള തർക്കം നാറ്റോ അംഗരാജ്യങ്ങൾ തമ്മിലുള്ള ബന്ധം സങ്കീർണമാക്കുമ്പോൾ ആഗോളതലത്തിൽ തന്നെ നിക്ഷേപകർ ആശങ്കയിലാണ്.
Also Read: ഓഹരി വിപണിയിൽ കനത്ത ഇടിവ്; ബാങ്ക്–ഐടി ഓഹരികൾക്ക് വൻ നഷ്ടം
അഭയന്തര തലത്തിലും കാര്യങ്ങൾ സുഖമമല്ല . പ്രധാന കമ്പനികളുടെ മൂന്നാം പാദത്തിലെ നിരാശാജനകമായ സാമ്പത്തിക ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഓഹരികളിൽ വിൽപ്പന സമ്മർദ്ദം ശക്തമായി. വിപണിയിലെ ഉണ്ടായ ശക്തമായ വില്പന സമ്മർദ്ദം , ഒറ്റദിവസം കൊണ്ട് നിക്ഷേപകരുടെ 3 ലക്ഷം കോടി രൂപ വെള്ളത്തിലാക്കി. ബിഎസ്ഇ ലിസ്റ്റഡ് കമ്പനികളുടെ മൊത്തം വിപണിമൂല്യം ഏകദേശം 465 ലക്ഷം കോടി രൂപ ആയി കുറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

