കുതിച്ചുയർന്ന് എൽഐസി; വിപണിയിൽ മൂല്യം ഏഴ് ലക്ഷം കോടി പിന്നിട്ടു

ഓഹരി വില കുതിച്ചുയർന്ന് എൽഐസി. റെക്കോർഡ് വിലയായി 1144 രൂപയിലേക്ക് ഓഹരി വില ഉയർന്നതോടെ കമ്പനിയുടെ വിപണി മൂല്യം 7.24 ലക്ഷം കോടിയായി. വിപണി മൂല്യത്തിന്റെ പട്ടികയിൽ രാജ്യത്തിപ്പോൾ നാലാം സ്ഥാനമാണ് എൽഐസിക്ക്. ഒന്നാം സ്ഥാനത്തുള്ള റിലയന്‍സിന് 19.5 ലക്ഷം കോടിയും രണ്ടാം സ്ഥാനത്തുള്ള ടിസിഎസിന് 15.1 ലക്ഷം കോടിയുമായി ഓഹരി മൂല്യം. തൊട്ട് പിന്നിലായി എച്ച്ഡിഎഫ്സി ബാങ്ക് 10.72 ലക്ഷം കോടി രൂപയുടെ മൂല്യവുമായുണ്ട്.

Also Read: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര; ശേഷിക്കുന്ന മത്സരങ്ങളിൽ ടീമിനെ നിശ്ചയിച്ച് ബിസിസിഐ

ഏഴ് ലക്ഷം കോടി രൂപ വിപണിമൂല്യം പിന്നിട്ട മറ്റ് കമ്പനികൾ ഐസിഐസിഐ ബാങ്കും ഇൻഫോസിസുമാണ്. എല്‍ഐസിയുടെ ഓഹരി കുതിച്ചതോടെ പൊതുമേഖലയിലെ മറ്റ് ഇന്‍ഷുറന്‍സ് കമ്പനികൾക്കും വൻ നേട്ടമുണ്ടായിരിക്കുകയാണ്. എം.കെ ഗ്ലോബലിന്റെ അനുമാന പ്രകാരം അറ്റാദായത്തില്‍ 12.2 ശതമാനം വര്‍ധനവുണ്ടാകും. ഡിസംബര്‍ പാദത്തില്‍ പ്രതീക്ഷിക്കുന്ന ലാഭം 7,108.70 കോടി രൂപയാണ്.

Also Read: ഹൽദ്വാനി സംഘർഷം; ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഗവർണ്ണറുമായി കൂടിക്കാഴ്ച്ച നടത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News