നേട്ടങ്ങൾക്കു ബ്രേക്ക്! ഓഹരിവിപണിയിൽ കനത്ത നഷ്ടം; 750ലേറെ പോയിന്റ് ഇടിഞ്ഞ് സെൻസെക്സ്

Adani Stock market Down

മൂന്ന് ദിവസങ്ങൾ നീണ്ട നേട്ടങ്ങൾക്കു ശേഷം കനത്ത ഇടിവ് രേഖപ്പെടുത്തി ഇന്ത്യൻ ഓഹരിവിപണി. സെൻസെക്സ് 750 ലേറെ പോയിന്റ് ഇടിഞ്ഞ് 78,516.49 ലും നിഫ്റ്റി 200-ഓളം പോയിന്റ് താഴ്ന്ന് 24,378.10 പോയിന്റിലും ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്.

ഐടി മേഖലയിൽ നടന്ന വൻ വിറ്റഴിക്കലാണ് വിപണിയെ താഴേക്ക് വലിച്ചത്.11% ഇടിവ് രേഖപ്പെടുത്തിയ എച്ച്സിഎൽ ടെക്നോളജീസ് ആണ് നഷ്ടങ്ങളിൽ ഏറ്റവും മുന്നിട്ട് നിന്നത്. നിരാശാജനകമായ നാലാം പാദ ഫലങ്ങളാണ് കമ്പനിക്ക് വിനയായത്. ഇൻഫോസിസ്, ടെക് മഹീന്ദ്ര, ടാറ്റ കൺസൾട്ടൻസി സർവീസസ് എന്നിവയും നഷ്ടത്തിലായിരുന്നു.

Also Read: വടകരയിൽ മുസ്ലീംലീഗ് സ്വാധീനമേഖലയിൽ നിന്ന് സ്റ്റീൽ ബോംബുകൾ കണ്ടെടുത്തു

എന്നാൽ പൊതു ധാരയ്ക്ക് വിരുദ്ധമായി നേട്ടങ്ങൾ കൊയ്ത ഓഹരികളും ഉണ്ട്. 600 കോടി രൂപയ്ക്കടുത്തുള്ള ഓർഡറുകൾ നേടിയ ബലത്തിൽ ബി.ഇ.എം.എൽ ഓഹരികൾ 4% വരെ ഉയർന്നു. വിദേശത്ത് നിന്നും ഓർഡർ ലഭിച്ചതിനെ തുടർന്ന് പ്രീമിയർ എക്സ്പ്ലോസീവ്സ് ഓഹരികളും നേട്ടം കൊയ്തു. എഫ്.എം.സി.ജി,മെറ്റൽസ്, ഓയിൽ ആൻഡ് ഗ്യാസ്, റിയാൽട്ടി മേഖലയിലും നേട്ടങ്ങൾ കണ്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News