തകർന്നിടിഞ്ഞ് ഓഹരിവിപണി| സെൻസെക്സ് 1470 പോയിന്റ് ഇടിഞ്ഞു; നിഫ്റ്റി 23,200 ന് താഴെ

stock market

ഓഹരി വിപണി ഈ ആഴ്ച സാക്ഷ്യം വഹിച്ചത് കനത്ത ഇടിവിന്. നിഫ്റ്റി സൂചിക അഞ്ചു ശതമാനത്തിലധികം താഴ്ന്നതോടെ, കഴിഞ്ഞ നാല് വർഷത്തിനിടെ ഏറ്റവും നഷ്ടം ഏറ്റവും നേരിട്ട ആഴ്ചയായി ഈ ആഴ്ച മാറി. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ അയവില്ലാതെ തുടരുന്നതിനിടയിൽ ബിഎസ്ഇ യിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം ഈ ആഴ്ചയിൽ മാത്രം ഏകദേശം 20 ലക്ഷം കോടി രൂപ കുറഞ്ഞു.ഒപ്പം ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നത് നിക്ഷേപകരുടെ ആശങ്ക വർധിപ്പിച്ചു. ഇത് പണപ്പെരുപ്പത്തിനും രൂപയുടെ മൂല്യത്തകർച്ചയ്ക്കും വഴിവെക്കുമെന്ന ആശങ്ക പടരുകയാണ്.

Also Read: സുവർണ കേരളം ലോട്ടറി ഫലം പുറത്ത്; ഒരു കോടി രൂപ നെയ്യാറ്റിൻകരയിലേക്ക്

ഇന്ന് നിഫ്റ്റി 488 പോയിന്റ് ഇടിഞ്ഞു 23,151.10 ഇൽ അവസാനിച്ചപ്പോൾ സെൻസെക്സ് 1470 പോയിന്റ് താഴ്ന്ന് 74,563.92 പോയിന്റിൽ ക്ലോസ് ചെയ്തു. ഓഹരി വിപണിയിൽ വിൽപ്പന സമ്മർദ്ദം തുടരുന്നതിനിടെ പ്രധാന ഓഹരികൾ ഇടിവ് രേഖപ്പെടുത്തി. എൽ & ടി , ഹിൻഡാൽകോ , ടാറ്റ സ്റ്റീൽ , അൾട്രാടെക് സിമന്റ് , ടാറ്റ മോട്ടോർസ് എന്നിവയാണ് പ്രധാനമായും നഷ്ടം രേഖപ്പെടുത്തിയ ഓഹരികൾ. ബാങ്കിംഗ് ഓഹരികളും സമ്മർദ്ദത്തിലാണുള്ളത്. നിഫ്റ്റി ബാങ്ക് സൂചിക 1,400 പോയിന്റ് താഴ്ന്നു, . മെറ്റൽ ഓഹരികളിലും വിൽപ്പന സമ്മർദ്ദം തുടരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News