
വിപണിയെ ഈ ആഴ്ച സ്വാധീനിച്ച ആശങ്കകളെയും തകര്ച്ചയെയും മറികടന്നു ഓഹരിവിപണി ഇന്ന് നേട്ടത്തോടെ അവസാനിച്ചു. ഇന്നത്തെ വ്യാപാരത്തിന്റെ ബതുടക്കത്തിൽ കനത്ത തകർച്ച നേരിട്ട് സൂചികകൾ അവസാന മണിക്കൂറുകളിൽ നടത്തിയ തിരിച്ചുവരവോടെയാണ് നേട്ടത്തിൽ അവസാനിച്ചത്. സെൻസെക്സ് 185 പോയിന്റ് ഉയർന്ന് 73,320-ൽ എത്തുമ്പോൾ, നിഫ്റ്റി 34 പോയിന്റ് നേട്ടത്തോടെ 22,713-ൽ വ്യാപാരം അവസാനിപ്പിച്ചു.
Also Read: ഐപിഎല്ലിൽ കൊൽക്കത്തയ്ക്ക് തലവേദനയായി വരുൺ ചക്രവർത്തിയുടെ ബൗളിംഗ്
ഐടി ഓഹരികളായ എച്ച്സിഎൽടെക്, ടെക് മഹീന്ദ്ര, വിപ്രോ, ഇൻഫോസിസ് എന്നിവയാണ് മികച്ച നേട്ടങ്ങൾ രേഖപ്പെടുത്തിയത്. ലോഹ ഓഹരികളായ ഹിൻഡാൽകോ , നാൽകോ എന്നീ കമ്പനികൾ അലുമിനിയം വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തിൽ നേട്ടം കൊയ്തു. മാസവിൽപ്പന കണക്കുകൾ പുറത്തുവന്നതിനെ തുടർന്ന് ഐച്ചർ മോട്ടോഴ്‌സ് ഇന്ന് നിഫ്റ്റിയിലെ പ്രധാന നഷ്ടക്കാർ ആയി. സൺ ഫാർമയും നഷ്ടത്തിൽ ആണ് അവസാനിച്ചത്.അതിനിടയിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇടപെടലുകളെ തുടർന്ന് ഇന്ത്യൻ രൂപ ശക്തിപ്രാപിച്ചു ഡോളറിനെതിരെ 95 രൂപയിലും താഴ്ന്ന രൂപ ഇപ്പോൾ 93 രൂപ മേഖലയിൽ വ്യാപാരം തുടരുന്നത് നിയക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

