നേട്ടത്തോടെ അവസാനിച്ച് ഓഹരിവിപണി; ഐടി മേഖലയിലെ സമ്മർദ്ദം തുടരുന്നു

indian market

ആഴ്ചയിലെ ആദ്യ വ്യാപാര ദിനത്തിൽ ചെറിയ നേട്ടത്തോടെ അവസാനിച്ച് ഓഹരിവിപണി. സെൻസെക്സ് 27 പോയിന്റുകൾ ഉയർന്ന് 78,520.30 പോയിന്റിൽ ക്ലോസ് ചെയ്തപ്പോൾ, നിഫ്റ്റി 11 പോയിന്റുകൾ ഉയർന്ന് 24,364.85-ൽ അവസാനിച്ചു. ദിവസമൊട്ടാകെ തുടർന്ന ചാഞ്ചാട്ടങ്ങളെ അതിജീവിച്ചാണ് ഓഹരിവിപണി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചത്.

ഓഹരി വിപണിയിലെ വമ്പന്മാരായ എസ്‌ബി‌ഐ, ഐ‌സി‌ഐ‌സി‌ഐ ബാങ്ക്, ജെ‌എസ്‌ഡബ്ല്യു സ്റ്റീൽ, മഹീന്ദ്ര & മഹീന്ദ്ര, എൻ‌ടി‌പി‌സി എന്നിവയാണ് മികച്ച നേട്ടങ്ങളോടെ വിപണിയുടെ മുന്നേറ്റത്തെ സഹായിച്ചത്. നിഫ്റ്റി ബാങ്കും ചെറിയ ഉയരച്ചയോടെയാണ് ഇന്ന് അവസാനിച്ചത്.

ബ്രെന്റ് ക്രൂഡ് ഓയിൽ വില $95ൽ താഴെയെത്തിയതോടെ എച്ച്പിസിഎൽ, ബിപിസിഎൽ, ഐഒസി എന്നീ കമ്പനികളുടെ ഓഹരികൾ നേട്ടം കൊയ്തു. 3500 കോടി രൂപയിലേറെ വിലവരുന്ന ഓർഡറുകൾ നേടിയതോടെ സ്റ്റെർലിംഗ് & വിൽസൺ ഓഹരികൾ പത്ത് ശതമാനത്തോളം ഉയരത്തിലെത്തി.

അതേസമയം മിഡ്ക്യാപ് ഇൻഡക്സ് നൂറിലധികം പോയിന്റ് താഴ്ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്.കഴിഞ്ഞ പാദത്തിലെ ഫലങ്ങൾ പുറത്ത് വന്നതോടെ എച്ച്ഡിഎഫ്സി ബാങ്ക്, യെസ് ബാങ്ക്, മാസ്റ്റെക്, ഐഇഎക്സ് എന്നിവയുടെ ഓഹരികൾ തകർന്നു.ഐടി മേഖലയിലെ ഓഹരികളും സമ്മർദ്ദത്തിൽ തുടരുന്നതിന്റെ ഫലമായി വിപണിയിലെ നേട്ടങ്ങളെ പിടിച്ചുകെട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News