
ഇന്നലെ നേരിട്ട തിരിച്ചടിക്ക് മികച്ച മുന്നേറ്റത്തിലൂടെ ഇന്ന് മറുപടി നൽകി ഇന്ത്യൻ ഓഹരിവിപണി. നിഫ്റ്റി നാനൂറോളം പോയിന്റ് ഉയർന്ന് 22,912.40 പോയിന്റിൽ അവസാനിച്ചപ്പോൾ, സെൻസെക്സ് 1300 -ലധികം പോയിന്റ് മുന്നേറി 74,068.45 പോയിന്റിൽ ഇന്നത്തെ വ്യാപാരം നിർത്തി.
മിഡ്ക്യാപ് സൂചികയും , ബാങ്കിങ് ഓഹരികളും വാൻ നേട്ടം കൊയ്ത ദിവസം എല്ലാ മേഖലകളിലും ഉള്ള ഓഹരികൾ ഉയർച്ചയ്ക്ക് സാക്ഷിയായി. പ്രമുഖ കമ്പനി ഓഹരികളിൽ ഏറ്റവുമധികം നേട്ടം കൊയ്തത് എൽ&ടി, ഇന്റർഗ്ലോബ്എവിയേഷൻ, ആസിയൻ പെയിന്റ്സ്, കോട്ക് മഹീന്ദ്ര, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നിവയുടെ ഓഹരികളാണ്.
Also Read: ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യ വനിതാ ടീമിൽ ഇടം നേടി കാശ്വി ഗൗതമും അനുഷ്ക ശർമ്മയും
എണ്ണ കമ്പനികളുടെ ഓഹരികളും മികച്ച നേട്ടം കൊയ്ത ദിവസം എച്ച്പിസിഎൽ, ബിപിസിഎൽ എന്നീ കമ്പനികളും നില മെച്ചപ്പെടുത്തി. ക്രൂഡ് ഓയിൽ വില കുറയുന്നതാണ് ഈ നേട്ടത്തിന് പിന്നിൽ. നിഫ്റ്റിയിലെ 45 സ്റ്റോക്കുകളും സെൻസെക്സ്-ലെ 28 സ്റ്റോക്കുകളും നേട്ടത്തോടെ അവസാനിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

