
തുടർച്ചയായ മൂന്നാം ദിവസവും കുതിച്ച് ഇന്ത്യൻ ഓഹരിവിപണി. പ്രധാന സൂചികകളിൽ ഒന്നായ നിഫ്റ്റി 111 പോയിന്റ് ഉയർന്ന് 23,692 ഇൽ എത്തിയപ്പോൾ സെൻസെക്സ് 330ഇലേറെ പോയിന്റ് കുതിച്ച് 76,402.01 ഇൽ എത്തിയിരിക്കുകയാണ്.ഇന്നലെ സെൻസെക്സ് 568 പോയിന്റ് ഉയർന്ന് 76,070.84 പോയിന്റിലും നിഫ്റ്റി 172 പോയിന്റ് നേട്ടത്തോടെ 23,581.1ലും ആണ് അവസാനിച്ചത്
നിലവിൽ നേട്ടങ്ങളിലേക്കുള്ള വിപണിയുടെ കുതിപ്പിന് കരുത്തേകുന്നത് ടാറ്റ കൺസൾറ്റൻസി സർവീസസ്, വിപ്രോ ഇന്റർഗ്ലോബ് ഏവിയേഷൻ എന്നീ കമ്പനികളുടെ ഓഹരികളാണ്. ഒപ്പം നിഫ്റ്റി ബാങ്ക് ഉൾപ്പെടെ പ്രധാന മേഖലാ സൂചികകളും മുകളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു.
Also Read: സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് ഗംഭീര അവസരം; ഇന്നലെ കുതിച്ച വില ഇന്ന് താഴേക്ക്
എന്നാൽ വിപണയിലും നിക്ഷേപകരുടെ മനസ്സിലുമുള്ള ആശങ്കകൾക്ക് അവസാനമായിട്ടില്ല. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്ന നിലയിൽ തുടരുന്നത് പരക്കെ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ സമിതി സെക്രട്ടറിയും മുതിർന്ന നേതാവുമായ അലി ലാരിജാനിയുടെ കൊലപാതകത്തോടെ കൂടുതൽ വഷളായിരിക്കുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

