രണ്ടാം ദിവസവും നേട്ടത്തിൽ ഓഹരി വിപണി; 23,500ന് മുകളിൽ നിഫ്റ്റി

തുടർച്ചയായ രണ്ടാം ദിനവും രാജ്യത്തെ ഓഹരി വിപണി തുടർച്ചയായ നേട്ടത്തിൽ അവസാനിച്ചു. ദിവസത്തിലുടനീളം ഉയർച്ചതാഴ്ചകൾ പ്രകടമായിരുന്നെങ്കിലും അവസാനത്തിൽ നിക്ഷേപകർ ഓഹരികൾ വലിയതോതിൽ വാങ്ങിക്കൂട്ടിയതോടെ വിപണി നേട്ടത്തിൽ അവസാനിച്ചു.

സെൻസെക്സ് 568 പോയിന്റ് ഉയർന്ന് 76,070.84ൽ ക്ലോസ് ചെയ്തപ്പോൾ, നിഫ്റ്റി 172 പോയിന്റ് നേട്ടത്തോടെ 23,581.15ൽ എത്തി.നാല് ദിവസത്തെ ഇടിവിന് ശേഷം മിഡ്ക്യാപ് സൂചിക അഞ്ഞൂറിലേറെ പോയിന്റുകൾ പോയിന്റ് ഉയർന്ന് വാൻ തിരിച്ചുവരവ് നടത്തി. ഒപ്പം നിഫ്റ്റി ബാങ്കും. നിഫ്റ്റി ഓട്ടോയും നേട്ടം രേഖപ്പെടുത്തി.

Also Read: ഗ്യാസ് കിട്ടാനില്ല… ഇൻഡക്ഷൻ കുക്കറുകൾക്ക് വൻ ഡിമാൻഡ്; ഓഹരിവിപണിയിൽ നേട്ടം കൊയ്ത കമ്പനികൾ ഏതെന്നറിയാമോ?

ടാറ്റ സ്റ്റീൽ, എം&എം, എച്ച്ഡിഎഫ്സി ലൈഫ്, തുടങ്ങിയ ഓഹരികൾ ശ്രദ്ധേയമായി ഉയർന്നു. 1,011 കോടി രൂപയുടെ ഓർഡർ ലഭിച്ചതോടെ ബിഇഎൽ നേട്ടം കൊയ്തു.അതേസമയം, അർബൻ കമ്പനി 3% ഇടിഞ്ഞു. എച്ച്പിസിഎൽ, ബിപിസിഎൽ, ഐഒസി ഓഹരികൾക്കും ഏകദേശം 2% വീതം നഷ്ടം നേരിട്ടു.

ഇലക്ട്രോണിക്സ് നിർമ്മാണ മേഖലയിലെ സയന്റ് ഡിഎൽഎം, ആംബർ എന്റർപ്രൈസസ്, സിർമ എസ്‌ജിഎസ് ടെക്നോളജി എന്നീ ഓഹരികൾക്ക് ജെ.പി.മോർഗൻ ‘ഓവർവെയിറ്റ്’ റേറ്റിംഗ് നൽകിയതോടെ 5% വരെ നേട്ടം രേഖപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News