
ഈ വാരത്തിലെ അവസാന വ്യാപാരദിനത്തിൽ നേട്ടത്തോടെ അവസാനിച്ചു ഇന്ത്യയിലെ ഓഹരിവിപണി. വ്യാപാരത്തിന്റെ ഒരു ഘട്ടത്തിൽ വൻ ഉയർച്ചയ്ക്ക് സാക്ഷ്യം സൂചികകൾ ആ ഉയരങ്ങളിൽ നിന്നിറങ്ങിയെങ്കിലും നിക്ഷേപകരെ നിരാശപ്പെടുത്തിയില്ല. സെൻസെക്സ് 326 പോയിന്റ് ഉയർന്ന് 74,532.96-ലാണ് അവസാനിച്ചത്. നിഫ്റ്റി ആകട്ടെ 112 പോയിന്റ് ഉയർന്ന് 23,115-ൽ വ്യാപാരം അവസാനിപ്പിച്ചു.
വിപണിയിലെ ഓഹരികൾ ഏറെയും നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.എന്നാൽ ബാങ്കിംഗ് ഓഹരികൾ ചെറിയ നഷ്ടത്തിൽ ആണ് അവസാനിച്ചത്.അതേസമയം ഐടി ഓഹരികളാണ് നേട്ടം ഏറെയും കൊയ്തത് . ടെക് മഹീന്ദ്രയും എൽടിഐ മൈൻഡ്ട്രീയും ഉയർന്നു. മെറ്റൽ ഓഹരികളായ ടാറ്റ സ്റ്റീൽ ,കോൾ ഇന്ത്യ , തുടങ്ങിയവ നിഫ്റ്റിയിലെ പ്രധാന നേട്ടക്കാരായി.
Also Read: വൻ തകർച്ച! ഡോളറിനെതിരെ രൂപ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ
അതേസമയം, എച്ച്.ഡി.എഫ്.സി ബാങ്ക് ഓഹരികൾ ഇന്നും തകർച്ച നേരിട്ടു.ഗുജറാത്ത് സർക്കാരുമായി മുണ്ട്ര പവർ പ്ലാന്റിനായി വൈദ്യുതി വാങ്ങൽ കരാർ ഒപ്പുവെച്ചതിന് പിന്നാലെ ടാറ്റ പവർ ഓഹരി ഉയർന്നു. ഇതിനിടെ, ഇന്ത്യൻ രൂപ യുഎസ് ഡോളറിനെതിരെ രൂപ 93.76 എന്ന റെക്കോർഡ് താഴ്ന്ന നിലയിലെത്തിയതും പശ്ചിമേഷ്യയിലെ സംഘർഷം അയവില്ലാതെ തുടരുന്നതും ആശങ്ക ഉണർത്തുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

