വിപണിയിൽ വലിയ കുതിപ്പ്; നേട്ടം കൊയ്ത് നിഫ്റ്റിയും സെൻസെക്‌സും

SENSEX

പശ്ചിമേഷ്യയിലെ വെടിനിർത്തൽ പ്രഖ്യാപനവും എണ്ണവിലയിലെ ഇടിവും വിപണിയിൽ ഉണ്ടാക്കിയ ഊർജ്ജം ഓഹരിവിപണിയിൽ വലിയ കുതിപ്പിന് കാരണമായി. നിഫ്റ്റി 873 പോയിന്റ് മുന്നേറി 23,997.35 ഇൽ അവസാനിച്ചപ്പോൾ, സെൻസെക്‌സ് 3000ത്തിനടുത്ത് പോയിന്റുകൾ ഉയർന്ന് 77,562.90 പോയിന്റിൽ ക്ലോസ് ചെയ്തു.

ബാങ്കിംഗ്, ഓട്ടോ ഓഹരികൾ നടത്തിയ കുതിപ്പാണ് ഓഹരി വിപണിക്ക് കരുത്ത് പകർന്നത്. നിഫ്റ്റി ബാങ്ക് മൂവായിരത്തോളം പോയിന്റ് ഉയർന്നപ്പോൾ മിഡ്ക്യാപ് സൂചികയും നേട്ടത്തിൽ ക്ലോസ് ചെയ്തു. ഇതോടെ ബിഎസ്ഇ സെൻസെക്‌സ് കമ്പനികളുടെ മൊത്തം വിപണി മൂല്യം ഏകദേശം 16 ലക്ഷം കോടി രൂപ വർധിച്ചു.

Also Read: സൗഭാഗ്യം വാതിൽ തുറക്കും… ധനലക്ഷ്മി ഡി എൽ 47 നറുക്കെടുപ്പ് ഫലം അറിയാം…

ബാങ്കിംഗ്, എൻബിഎഫ്സി ഓഹരികളിൽ ബജാജ് ഫിനാൻസ് , ശ്രീറാം ഫിനാൻസ് , ചോളമണ്ഡലം എന്നിവ 10% വരെ ഉയർന്നു.ക്രൂഡ് വില ഇടിഞ്ഞതോടെ ഓട്ടോ ഓഹരികളും, ഓയിൽ മാർക്കറ്റിംഗ്, എയർലൈൻ ഓഹരികളും നേട്ടത്തിൽ എത്തി. അദാനി ഓഹരികളും എസ്‌ഇസി കേസുമായി ബന്ധപ്പെട്ട വാർത്തകളെത്തുടർന്ന് ഉയർന്നു; ടൈറ്റൻ 6% ഉയർന്ന് റെക്കോർഡ് നിലവാരത്തിലെത്തി. ഐടി, ഫാർമ മേഖലകൾക്കും ചെറിയ നേട്ടമുണ്ടായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News