മോഷ്ടിച്ചത് 1130 ഫോണുകള്‍, വില കോടികള്‍; മോഷ്ടിക്കപ്പെട്ട ഫോണുകളാണോ നിങ്ങള്‍ വാങ്ങുന്നതെന്ന് മനസിലാക്കിയില്ലെങ്കില്‍…

തെലങ്കാനയിലെ ഹൈദരാബാദ് നഗരത്തില്‍ രചകൊണ്ട പൊലീസ് കമ്മിഷണറേറ്റ് ഉദ്യോഗസ്ഥര്‍ നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയത്, കഴിഞ്ഞ രണ്ടുമാസത്തിനിടെ മോഷ്ടിക്കപ്പെട്ടത് അല്ലെങ്കില്‍ കാണാതായ 1130 മൊബൈല്‍ ഫോണുകളാണ്. ഇതിന്റെ മൂല്യം ഏകദേശം മൂന്നരക്കോടിയോളം വരും. ഈ വര്‍ഷം മാത്രം ഇത്തരത്തില്‍ കണ്ടെത്തിയത് 3694 മൊബൈല്‍ ഫോണുകളാണെന്ന് കമ്മിഷണര്‍ സുധീര്‍ ബാബു പറഞ്ഞു. കണ്ടെത്തിയ മൊബൈല്‍ ഫോണുകള്‍ ഉടമകള്‍ക്ക് തന്നെ തിരികെ നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ: രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ കാവി വത്കരിക്കുന്ന ബി ജെ പി സര്‍ക്കാറിനെതിരെ വലിയ പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിക്കും; ആദര്‍ശ് എം സജി

മൊബൈല്‍ ഫോണുകള്‍ ഉടമകള്‍ക്ക് തിരിച്ച് നല്‍കുന്നതിനൊപ്പം, മോഷ്ടിക്കപ്പെട്ട മൊബൈലുകള്‍ വാങ്ങുന്നവര്‍ മുന്നറിയിപ്പും പൊലീസ് നല്‍കുന്നുണ്ട്. ബില്ലോ മതിയായ ഉടമസ്ഥാവകാശ രേഖകളോ ഇല്ലാത്ത മൊബൈല്‍ ഫോണുകള്‍ വാങ്ങരുതെന്ന കര്‍ശന നിര്‍ദേശമാണ് പൊലീസ് നല്‍കുന്നത്. ഇത് പിന്തുടര്‍ന്നില്ലെങ്കില്‍ നിയമപരമായ പ്രത്യാഘാതമുണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ALSO READ: കഴുത്തിനോട് കൂട്ടിക്കെട്ടി കാലുകള്‍; മൃതശരീര ബാഗിനുള്ളില്‍; മാലിന്യ ട്രക്കില്‍ നിന്നും യുവതിയുടെ മൃതദേഹം, സംഭവം അയല്‍സംസ്ഥാനത്ത്

മോഷ്ടിക്കപ്പെട്ട സാധനങ്ങളുടെ വില്‍പന തടയാന്‍ മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോള്‍ അതിന്റെ വിശ്വാസ്യത പരിശോധിക്കേണ്ടതിന്റെ പ്രാധാന്യവും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News