ഒറ്റപ്പാലത്ത് കേരള എക്സ്പ്രസ്സിന് നേരെ കല്ലേറ്

ഒറ്റപ്പാലം റെയിൽവേ സ്റ്റേഷന് സമീപം ട്രെയിനിന് നേരെ കല്ലേറ് ഉണ്ടായി. കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരത്ത് നിന്നും ദില്ലിയിലേക്ക് പോവുകയായിരുന്ന കേരള എക്സ്പ്രസ്സിന് നേരെയായിരുന്നു കല്ലേറ്. കല്ലേറിൽ ബി 3 കോച്ചിന്റെ ജനൽ ചില്ലുകളിൽ ഒന്ന് തകർന്നു.

also read :‘വില്‍ക്കാനുള്ളത് ചക്ക പക്ഷെ ഞങ്ങളുടെ കയ്യിലുള്ളത് മാണിക്യം’, വിനായകനെ കുറിച്ച് സംവിധായകൻ മൃദുൽ നായർ

യാത്രക്കാർക്ക് പരുക്കുകളില്ല എന്നത് ആശ്വാസകരമാണ്. സംഭവത്തിൽ റയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചു.അതേസമയം, സംസ്ഥാനത്ത് ട്രെയിനുകൾക്ക് നേരെയുള്ള കല്ലേറ് ഇത് ആദ്യമായല്ല. ഇതിന് മുൻപും വിവിധ ട്രെയിനുകൾക്ക് നേരെ കല്ലേറ് ഉണ്ടായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News