വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്

വന്ദേ ഭാരത് എക്സ്പ്രസിന് നേരെ വീണ്ടും കല്ലേറ്. ഭോപ്പാലില്‍ നിന്ന് ദില്ലി നിസാമുദ്ദീന്‍ സ്റ്റേഷനിലേക്ക് പുറപ്പെട്ട വന്ദേ ഭാരത് എക്സ്പ്രസിന് നേരെയുള്ള കല്ലേറില്‍ ട്രെയിന്‍റെ ഗ്ലാസ് തകര്‍ന്നു. ആഗ്ര റെയില്‍വേ ഡിവിഷന് കീഴിലുള്ള മാനിയ ജാജൌ സ്റ്റേഷനുകള്‍ക്കിടയില്‍ വച്ചാണ് സംഭവം. കല്ലേറിൽ സി 7 കോച്ചിന്‍റെ ചില്ലുകൾ തകർന്നു. യാത്രക്കാര്‍ക്ക് പരുക്ക് പറ്റിട്ടില്ല. 13-17 സീറ്റുകള്‍ക്കിടയിലെ ഗ്ലാസിനും കല്ലേറില്‍ ചെറിയ തകാരാറുകൾ സംഭവിച്ചു. അന്വേഷണം ആരംഭിച്ചതായി റെയില്‍വേ വിശദമാക്കി.

ALSO READ: മണിപ്പൂരില്‍ കുക്കി-മെയ്തെയ് വിഭാഗങ്ങളുമായി രഹസ്യന്വേഷണ ബ്യൂറോയുടെ നേതൃത്വത്തില്‍ ചര്‍ച്ച

അതേസമയം ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ആണ് ഭോപ്പാല്‍ ദില്ലി വന്ദേഭാരത് എക്സ്പ്രസില്‍ അഗ്നിബാധയുണ്ടായത്. റാണി കമലാപതി സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ വിട്ടതിന് തൊട്ട് പിന്നാലെയാണ് അഗ്നിബാധയുണ്ടായത്. 22ഓളം യാത്രക്കാരായിരുന്നു ഈ കോച്ചിലുണ്ടായിരുന്നത്. ഇവരെ പെട്ടന്ന് തന്നെ മറ്റ് കോച്ചുകളിലേക്ക് മാറ്റി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ഏപ്രില്‍ മാസത്തിലാണ് ഈ പാതയിലെ വന്ദേഭാരത് എക്സ്പ്രസ് സര്‍വ്വീസ് ആരംഭിക്കുന്നത്.

ALSO READ:മണിപ്പൂര്‍ കലാപം: പ്രധാനമന്ത്രി സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കണം; സഭാധ്യക്ഷന് കത്ത് നല്‍കി എ എ റഹീം എംപി

നേരത്തെ വന്ദേഭാരത് കാലികളെ ഇടിച്ച നിരവധി സംഭവങ്ങളുണ്ടായിരുന്നു. കഴിഞ്ഞ ഡിസംബറിനും ജൂണ്‍ മാസത്തിനുമിടയില്‍ 68ഓളം സംഭവങ്ങളാണ് വന്ദേ ഭാരത് കാലികളെ ഇടിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ട്രെയിനിന് നേരെ കല്ലേറുണ്ടായ നിരവധി സംഭവങ്ങളും മുൻപും ഉണ്ടായിട്ടുണ്ട്.

ALSO READ: കേരളത്തിന് ഒരു വന്ദേഭാരത് കൂടി

അതേസമയം കേരളത്തിന് ഒരു വന്ദേ ഭാരത് കൂടി അനുവദിച്ചു. കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്കായിരിക്കും യാത്ര നടത്തുക. പ്രഖ്യാപനം ഈ ആഴ്ച ഉണ്ടാകും. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും തമ്മില്‍ ദില്ലിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. നിലവില്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയാണ് വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News