ബിജെപി നേതാവ് മിഥുന്‍ ചക്രബര്‍ത്തിയുടെ റോഡ്‌ഷോയ്ക്ക് നേരെ കല്ലേറ്; പശ്ചിമബംഗാള്‍ അസ്വസ്ഥം?

പശ്ചിമബംഗാളിലെ മിഡ്ണാപൂരിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ ബിജെപി നേതാവും അഭിനേതാവുമായ മിഥുന്‍ ചക്രബര്‍ത്തിയുടെ റോഡ്‌ഷോയ്ക്ക് നേരെ കല്ലേറ്. മിഡ്ണാപൂര്‍ ലോക്‌സഭാ സീറ്റില്‍ നിന്നും മത്സരിക്കുന്ന അഗ്നിമിത്ര പോളിന് വേണ്ടി പ്രചാരണത്തിനെത്തിയതായിരുന്നു മിഥുന്‍ ചക്രബര്‍ത്തി. മെയ് 25നാണ് ഇവിടെ വോട്ടിംഗ്.

ALSO READ: ഉന്നത വിദ്യാഭ്യാസ രംഗത്തെ സംഘപരിവാര്‍വത്ക്കരിക്കാനുള്ള ഗവര്‍ണറുടെ ഒരു ശ്രമം കൂടി പരാജയപ്പെട്ടിരിക്കുന്നു: എ എ റഹീം എം പി

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഗ്ലാസ് ബോട്ടിലുകളും കല്ലുകളും എറിഞ്ഞതെന്ന് അഗ്നിമിത്ര ആരോപിച്ചു. സംഭവത്തില്‍ ചക്രബര്‍ത്തിക്കോ പോളിനോ അപകടമൊന്നും സംഭവിച്ചില്ല. നൂറോളം ബിജെപി പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കുകയും ഇവര്‍ക്കൊപ്പം ജനങ്ങളെ അഭിവാദ്യം ചെയ്ത് നീങ്ങുകയായിരുന്നു ഇരുനേതാക്കളും. റോഡ്‌ഷോ ഷേക്ക്പുരാ മോര്‍ പ്രദേശത്ത് എത്തിയപ്പോഴാണ് റോഡ്‌സൈഡില്‍ നിന്നും കല്ലുകള്‍ വലിച്ചെറിയുകയാണ് ഉണ്ടായത്. ഇതോടെ ബിജെപി പ്രവര്‍ത്തകര്‍ ഇവര്‍ക്കെതിരെ തിരിഞ്ഞു. സംഘര്‍ഷം പൊലീസെത്തിയാണ് നിയന്ത്രണവിധേയമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
bhima-jewel
milkimist

Latest News