വീടിനു മുകളിലേക്കു കല്ലേറുകൾ, നോക്കുമ്പോൾ കാണുന്നത് നാണയങ്ങളും നോട്ടുകളും; ഭയന്ന് വീട്ടുകാർ ,അമ്പരന്ന് പൊലീസും നാട്ടുകാരും

അസാധാരണമായ ഒരു സംഭവമാണ് കഴിഞ്ഞ ഒരാഴ്ചയായി കടയ്ക്കലിലുള്ള ഒരു വീട്ടിൽ നടക്കുന്നത്. വീടിനു മുകളിലേക്കു കല്ലേറുകൾ ഉണ്ടാകുകയാണ് . എന്നാൽ കല്ലേറിന്റെ ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കുമ്പോൾ കാണുന്ന കാഴ്ച കല്ലുകളും നാണയങ്ങളും 500 രൂപ നോട്ടുകളും ആണ്. ഇത്തരത്തിൽ 2 ദിവസമായി വീട്ടുകാർക്ക് കിട്ടിയത് 8900 രൂപയാണ്. സംഭവം എന്താണ് എന്ന് മനസിലാകാതെ ഭയന്ന് കിട്ടിയ തുക ഉടനടി പൊലീസിനെ ഏൽപ്പിച്ചിരിക്കുകയാണ് വീട്ടുകാർ.

ALSO READ: കുപ്രസിദ്ധ കുറ്റവാളി ഫാന്‍റം പൈലിയെ പിടികൂടിയത് അതിസാഹസികമായി

കടയ്ക്കൽ ആനപ്പാറ ഗോവിന്ദമംഗലം കിഴക്കേവിളയിൽ രാജേഷിന്റെ വീട്ടിലാണ് ഈ സംഭവം.കഴിഞ്ഞ ഒരാഴ്ചയായി ഇതുതന്നെയാണ് ഇവിടെ നടക്കുന്നത്. പരാതിനൽകിയതോടെ പൊലീസ് എത്തി പരിശോധിച്ചിട്ടും ആരാണ് ഇതിനു പിന്നിലെന്ന് കണ്ടെത്താനോ എന്താണ് ഇവിടെ നടക്കുന്നത് എന്നോ മനസിലായിട്ടില്ല.സംഭവമറിഞ്ഞെത്തിയ ജനപ്രതിനിധികളും നാട്ടുകാരും ഇവിടെയുള്ളപ്പോഴും വീടിനു മുകളിലെ ആസ്ബറ്റോസ് ഷീറ്റിൽ കല്ലുകൾ വന്നു വീണു. പക്ഷേ ആരാണ് എറിഞ്ഞത് എന്ന് കണ്ടെത്താനായില്ല.

ALSO READ: ‘ഗെയിം ഓഫ് ത്രോൺസി’ൽ മമ്മൂട്ടിയും മോഹൻലാലും; ഒറിജിനലിനെ വെല്ലുന്ന ചിത്രം

രാജേഷ് മൂന്നു മാസം മുൻപു വിദേശത്തു ജോലി തേടി പോയിരുന്നു. ഭാര്യ പ്രസീദയും മക്കളും മാതാപിതാക്കളുമാണ് ഇവിടെ താമസിക്കുന്നത്. കടയ്ക്കൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും ഇതേ കല്ലേറും നാണയമേറും തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News