തൃശൂരിൽ റെയിൽപ്പാളത്തിൽ കല്ലുകൾ നിരത്തിവെച്ച നിലയിൽ; ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ മൂലം ഒഴിവായത് വൻ ദുരന്തം

തൃശൂർ ചെറുതുരുത്തിയിൽ റെയിൽപ്പാളത്തിൽ കല്ലുകൾ നിരത്തിവെച്ച നിലയിൽ കണ്ടെത്തി. വള്ളത്തോൾ നഗർ റെയിൽവേ സ്റ്റേഷൻ സമീപമാണ് പത്തോളം കല്ലുകൾ പാളത്തിൽ നിരത്തിവെച്ചതായി കണ്ടെത്തിയത്. ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി.

Also read:തൃശൂരിൽ റെയിൽവേ ജീവനക്കാരൻ ഡ്യൂട്ടിക്കിടെ ട്രെയിൻ തട്ടി മരിച്ചു

ചെറിയ കല്ലുകളിലൂടെ ട്രെയിൻ കടന്നുപോയപ്പോൾ ശബ്ദത്തിലെ വ്യത്യാസം തിരിച്ചറിഞ്ഞ ലോക്കോ പൈലറ്റ് ഉടൻതന്നെ റെയിൽവേ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് റെയിൽവേ പൊലീസും പാലക്കാട് നിന്നുള്ള സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോസ്ഥരും ഉൾപ്പെട്ട സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിന് കുറച്ചു സമയം മുമ്പ് ചെറുതുരുത്തി സ്കൂളിലെ കുട്ടികൾ പാലത്തിൽ കളിക്കുന്നത് കണ്ടതായും പ്രദേശവാസികളുടെ ഇടപെടൽ മൂലം കുട്ടികൾ ഓടിപ്പോയതായും പറയുന്നു. കുട്ടികളാകാം പാളത്തിൽ കല്ലുകൾ നിരത്തി വെച്ചതെന്നാണ് നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News