ഇ ഡി ‌വേട്ടയ്‍ക്കെതിരായ പ്രതിഷേധം : പ്രവർത്തകരുടെയും നേതാക്കളുടെയും വീടുകളിൽ പൊലീസ് ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുന്നത് അവസാനിപ്പിക്കണം: ഡിവൈഎഫ്ഐ

dyfi-

ഇഡിയുടെ ജനാധിപത്യവിരുദ്ധ നീക്കത്തിനെതിരെ പ്രതിഷേധിച്ച യുവജനങ്ങൾ ഉൾപ്പടെയുള്ളവരെ കള്ളക്കേസിൽ ചുമത്തി വേട്ടയാടാനുള്ള നീക്കത്തെ ശക്തമായി അപലപിച്ച് ഡി വൈ എഫ് ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി. നിയമവിരുദ്ധമായ നടപടികളാണ് പൊലീസിൻ്റെ ഭാഗത്തു നിന്നുണ്ടാകുന്നത്. ഡിവൈഎഫ്ഐ പ്രവർത്തകരുടെയും നേതാക്കളുടെയും വീടുകളിൽ കയറി ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുകയാണ്. പോലീസ് അതിരു കടക്കുകയാണ്, ഇത് അംഗീകരിക്കാനാവില്ലെന്നും ഇത്തരം നീക്കങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും ഡി വൈ എഫ് ഐ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

ഡി വൈ എഫ് ഐ യുടെ ജില്ലാ നേതാക്കൾ, മുൻ ഡി വൈ എഫ് ഐ നേതാക്കൾ ഉൾപ്പടെ 25 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി നിരപരാധികളുടെ വീടുകളിൽ രാത്രിയുടെ മറവിൽ പൊലിസ് ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുന്നു. നേതാക്കളുടെ വീടുകൾ തെരഞ്ഞുപിടിച്ച് കയറിയിറങ്ങുന്നു. വീടുകളിലുള്ള ക്യാൻസർ രോഗികൾ, മറ്റ് രോഗ ബാധിതർ, വൃദ്ധർ , കുട്ടികൾ സ്ത്രീകൾ എന്നിവരെയടക്കം ഭീഷണിപ്പെടുത്തുകയാണെന്നും ഡി വൈ എഫ് ഐ ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാരിൻ്റെ വേട്ടനായ്ക്കളെ പോലെ ഇഡി, ഇന്ത്യയിലെ പ്രമുഖരായ രാഷ്ട്രീയ നേതാക്കളെ വേട്ടയാടുമ്പോൾ – വി ഡി സതീശൻ ഇ ഡിയുടെ സ്പോക് പേഴ്‌സണായി ഇത്തരം ഹീനകൃത്യങ്ങളെ ന്യായീകരിക്കുന്നു. ഇഡിയ്ക്ക് പാദസേവ ചെയ്ത് മോദിയുടെ പ്രീതി പിടിച്ചുപറ്റാനാണ് നീക്കം.

Also read: സംസ്ഥാനത്ത് മഴ കനക്കുന്നു; ഇന്ന് തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് അലർട്ട്

ഡി വൈ എഫ് ഐ പ്രവർത്തകർ ഉൾപ്പടെയുള്ള പൊതുപ്രവർത്തകരുടെ വീടുകളിൽ ഇനിയും നിയമവിരുദ്ധമായി കടന്നെത്താനും അക്രമം സൃഷ്‌ടിക്കാനും പോലിസ് തുനിഞ്ഞാൽ അതിശക്തമായ പ്രതിഷേധം ഉയർത്തും. യുവജനങ്ങളെ അണിനിരത്തി രാഷ്ട്രീയവും നിയമപരവുമായ ചെറുത്തു നിൽപ്പ് നടത്തുമെന്നും
കേന്ദ്ര അന്വേഷണ എജൻസികൾ ബിജെപിയുടെ രാഷ്ട്രീയ ആയുധമായി മാറുമ്പോൾ പ്രതിരോധം തുടരുക തന്നെ ചെയ്യുമെന്നും കള്ളക്കേസും ജയിലറയും കൊണ്ടൊന്നും ജനാധിപത്യ സമരങ്ങളെ ഇല്ലാതാക്കാനുമാവില്ലെന്നും പ്രസ്താവനയിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News