ഇനി സ്റ്റോറികൾക്കും കമന്റ് നൽകാം: പുതിയ ഫീച്ചർ അവതരിപ്പിച്ച് ഇൻസ്റ്റഗ്രാം

INSTAGRAM

ഇന്ന് ഇൻസ്റ്റഗ്രാം എന്നാൽ ഏവർക്കും ഹരമാണ്. സ്റ്റോറി, റീൽസ്, അടക്കമുള്ള ഫീച്ചറുകളാണ് ഇൻസ്റാഗ്രാമിനെ ഇപ്പോഴും വേറിട്ടതാക്കുന്നത്. ഉപയോക്താക്കൾക്ക് വേണ്ടതെന്തും അപ്‌ഡേറ്റിലൂടെ കൊണ്ടുവരാൻ ഇൻസ്റ്റഗ്രാം എപ്പോഴും ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ സ്റ്റോറിയിൽ കമന്റ് ചെയ്യാൻ കഴിയുന്ന ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് പ്ലാറ്റ്ഫോം. ഒരു നിശ്ചിത സമയത്തിൽ പബ്ലിക് ആയി ദൃശ്യമാകുന്ന തരത്തിലാണ് പുതിയ ഫീച്ചർ എത്തുന്നത്. മെറ്റാ സിഇഓ മാർക്ക് സക്കർബർഗാണ് ഇക്കാര്യം അറിയിച്ചത്.

ALSO READ; ടെക്‌സസിൽ വാഹനാപകടം: നാല് ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചു

ഒറ്റ നോട്ടത്തിൽ പോസ്റ്റുകൾക്ക് കമന്റ് രേഖപ്പെടുത്തുന്ന രീതിയാണെന്നേ ഈ ഫീച്ചർ കാണുമ്പോൾ തോന്നു. ഇരുപത്തിനാല് മണിക്കൂർ ആകും കമന്റ് ദൃശ്യമാകുക. അതേസമയം ഇത് ഉപയോക്താകൾക്ക് ആർക്കൈവ് ചെയ്യാമോ എന്നതിൽ ഇതുവരെ വ്യക്തതയില്ല. ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് ഇത് ലഭ്യമാക്കുമോ എന്നതിലും വ്യക്തത വരേണ്ടതുണ്ട്. മുൻപ് സ്റ്റോറികൾക്ക് കമന്റ് രേഖപ്പെടുത്താമായിരുന്നുവെങ്കിലും അത് അപ്‌ലോഡ് ചെയ്യുന്ന വ്യക്തിക്ക് പ്രൈവറ്റായി സെന്റ് ചെയ്യുന്ന രീതിയായിരുന്നു പിന്തുടർന്ന് വന്നിരുന്നത്.

ALSO READ; എസ് യു വികൾക്ക് പ്രിയമേറുന്നു; ആഗസ്റ്റിലെ പത്ത് ബെസ്റ്റ് സെല്ലിങ്ങ് കാറുകളിൽ ആറെണ്ണവും എസ് യു വികൾ

അടുത്തിടെ പുതിയ ഫോണ്ടുകൾ, ടെക്സ്റ്റ് അനിമേഷനുകൾ, ഇൻസ്റ്റഗ്രാം റീൽസ്, സ്റ്റോറീസ് എന്നിവയിലേക്ക് സ്റ്റിക്കറുകൾ ആഡ് ചെയ്യാനുള്ള ഫീച്ചറുകൾ ഇൻസ്റ്റഗ്രാം  അവതരിപ്പിച്ചിരുന്നു. പ്രൊഫൈലിൽ പാട്ട് ചേർക്കാനുള്ള ഫീച്ചറും ഏറെ ജനപ്രീതി നേടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News