ജെഎൻയുവിന്റെ ഏറ്റവും സുപരിചിതമായ മുഖം; ആരും മറക്കാത്ത ഗോപാലേട്ടൻ

JNU

കഴിഞ്ഞ ദിവസം ജെ എൻ യുവിൽ പോയപ്പോൾ കുറേ നേരം ഗോപാലേട്ടനൊപ്പമായിരുന്നു. ജെ എൻ യുവിലെ എത്രയോ തലമുറ വിദ്യാർത്ഥികൾക്ക് ഏറ്റവും സുപരിചിതമായ മുഖമാണ് ഈ മനുഷ്യൻ്റേത്.

ഒക്ടോബറിൽ ഗോപാലേട്ടന് പ്രായം എൺപത്തിയൊൻപത് കഴിയും. ജെ എൻ യുവിൻ്റെ പ്രിയപ്പെട്ട ഗോപാലൻസ് കാൻ്റീനിന് മുപ്പത്തിയെട്ടും. 1987ലാണ് ഗോപാലേട്ടൻ ജെ എൻ യു ലൈബ്രറി കെട്ടിടത്തിൽ തന്നെ ഒരു കാൻ്റീൻ ആരംഭിക്കുന്നത്. പിന്നീട് ലൈബ്രറിയുടെ തൊട്ടടുത്തായി കാൻ്റീൻ കെട്ടിടം സർവകലാശാല തന്നെ നിർമിച്ച് നൽകി. അതിനും ഒന്നര പതിറ്റാണ്ട് മുന്നേ ഡൽഹിയിൽ എത്തിയതാണ്. ഗോപാലേട്ടൻ്റെ രുചി വൈഭവം അനുഭവിച്ച ജെ എൻ യു വിദ്യാർത്ഥികളും അധ്യാപകരും നിർബന്ധിച്ച് കാമ്പസിലേക്കെത്തിക്കുകയായിരുന്നു. പിന്നെ ഗോപാലേട്ടൻ മറ്റെങ്ങും പോയില്ല, പോകാൻ ആഗ്രഹിച്ചതുമില്ല.

Also Read: ഒരിക്കൽ കൂടി ബാല്യകാലത്തേക്ക് എത്തിച്ച മാസ്റ്റര്‍ ബ്ലാസ്റ്ററുടെ മാസ്മരിക ഇന്നിങ്സ്

ഡൽഹിയിൽ വരുന്നതിനും വർഷങ്ങൾക്ക് മുൻപ് കൊൽക്കത്തയിലുണ്ടായിരുന്നു ഗോപാലേട്ടൻ. നന്നേ ചെറുപ്പത്തിലേ അച്ഛനെയും അമ്മയെയും നഷ്ടപ്പെടുകയും ഒന്നാം ക്ലാസ് പോലും പൂർത്തിയാക്കാതെ പഠനം അവസാനിപ്പിക്കുകയും ചെയ്ത വന്ന ബാല്യമായിരുന്നു അദ്ദേഹത്തിൻ്റേത്. മറ്റൊരാളുടെ സഹായത്താൽ ജോലി തേടിയാണ് കൊൽക്കത്തയിലെത്തിയത്. ജീവിതം മറ്റൊരു ദിശയിലേക്ക് തിരിയുന്നത് ആ നാട്ടിൽ നിന്നാണ്.

ചെറുപ്പത്തിൽ കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനം ഒക്കെയുണ്ടായിരുന്നു. അക്കാലത്ത് എ കെ ജിയും ഇ എം എസുമൊക്കെ കൊൽക്കത്തയിൽ വരുമ്പോൾ അവരെ കാണുകയും അവർക്ക് കൂട്ട് പോവുകയുമൊക്കെ ചെയ്യുമായിരുന്നു. ജ്യോതി ബസുവിനെ അടുത്ത പരിചയമുണ്ടായിരുന്നു.

അര നൂറ്റാണ്ട് പിന്നിട്ട് ഡൽഹി ജീവിതത്തിനിടയിൽ ഈ മഹാനഗരത്തിൻ്റെ മാറ്റങ്ങളും, ഇവിടെ വന്നു പോയ പല മനുഷ്യരെയും ഗോപാലേട്ടൻ കണ്ടു. ഇടക്കുണ്ടായ നഷ്ടങ്ങളെക്കുറിച്ചൊന്നും വേവലാതിപ്പെടാതെ അദ്ദേഹം ജെ എൻ യുവിൽ തന്നെ തുടർന്നു. ആരൊക്കെയോ അവിടെ വന്നു പോയി. എല്ലാവരും ഗോപാലേട്ടനെ സ്നേഹിച്ചു.

ചെറിയ കഷണങ്ങളായി മുറിച്ചിട്ട പേപ്പറുകളിൽ ഓർഡറുകൾ കുറിച്ച് ഗോപാലേട്ടൻ ജെ എൻ യുവിലെ ലൈബ്രറി കാൻ്റീനിൽ ഇപ്പോഴുമുണ്ട്. ഗോപാലേട്ടനെ കാണുന്നത് സന്തോഷമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News