‘എന്നെ കൊണ്ടുപോകാന്‍ നീ വന്നില്ലല്ലോ.. എനിക്ക് വാക്കു തന്നതല്ലേ…’ലഫ്റ്റനന്റ് സിദ്ധാര്‍ത്ഥിന് എല്ലാ ബഹുമതികളോടെയും വിട; ഈ കഥ കണ്ണിനെ ഈറനണിയിക്കും!

ഇന്ത്യന്‍ വ്യോമസേനയിലെ ലഫ്റ്റനന്റ് സിദ്ധാര്‍ത്ഥ് യാദവിന് രാജ്യം എല്ലാ ആദരവോടെയും വിട നല്‍കിയിരിക്കുകയാണ്. ഹരിയാനയിലെ സ്വന്തം ജന്മനാട്ടില്‍ വെള്ളിയാഴ്ച ആയിരുന്നു അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകള്‍. ആയിരകണക്കിനാളുകള്‍, ഇന്ത്യന്‍ വ്യോമ സേന ഉദ്യോഗസ്ഥര്‍, സായുധ സേനാ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയക്കാര്‍ അങ്ങനെ നീണ്ട നിരയാണ് അദ്ദേഹത്തെ അവസാനം ഒരു നോക്കു കാണാനായി തടിച്ച് കൂടിയത്. ഇത് എല്ലാവരുടെയും കണ്ണിനെ ഈറനണിയിച്ചത്, സിദ്ധാര്‍ത്ഥുമായി വിവാഹം ഉറപ്പിച്ച സാനിയയുടെ വാവിട്ടുള്ള നിലവിളിയാണ്.

ALSO READ: ‘സസ്പെൻഷന് പിന്നിൽ രാഷ്ട്രീയ അജണ്ട’; അംബേദ്കർ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളുടെ സസ്പെൻഷനിൽ നിയമ പോരാട്ടം തുടരുമെന്ന് എസ്എഫ്ഐ

ആ മുഖം ഒന്നുകൂടി കാണിക്കൂ… ഒരു തവണ കൂടി അദ്ദേഹത്തിന്റെ മുഖമൊന്നു കാണിക്കൂ എന്ന് പറഞ്ഞ് വിതുമ്പുന്ന സാനിയയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമുഹമാധ്യമങ്ങളിലും നിറഞ്ഞു നില്‍ക്കുന്നത്. സിദ്ധാര്‍ത്ഥിന്റെ മൃതദേഹത്തിന് അരികില്‍ നില്‍ക്കുമ്പോള്‍ കരഞ്ഞു തളര്‍ന്ന സ്വരത്തില്‍ സാനിയ പറയുന്നുണ്ടായിരുന്നു.. എന്നെ കൊണ്ടുപോകാന്‍ നീ വന്നില്ലല്ലോ.. എനിക്ക് വാക്കു തന്നതല്ലേ… തന്നെക്കോള്‍ അഭിമാനിക്കുന്ന മറ്റൊരു പെണ്‍ക്കുട്ടിയില്ലാ എന്നും ഇടയ്ക്ക് അവള്‍ പറയുന്നുണ്ട്.

സിദ്ധാര്‍ത്ഥ് വീരമൃത്യു വരിക്കുന്നതിന് പത്ത് ദിവസം മുമ്പായിരുന്നു സാനിയയ്‌ക്കൊപ്പമുള്ള വിവാഹം ഉറപ്പിച്ചത്. നവംബര്‍ രണ്ടിനാണ് വിവാഹം നടത്താന്‍ തീരുമാനിച്ചത്. ജഗ്വാര്‍ ഫൈറ്റര്‍ ജെറ്റ് സാങ്കേതിര തകരാര്‍ മൂലം തകര്‍ന്ന് വീണാണ് സിദ്ധാര്‍ത്ഥ് മരിച്ചത്.

ALSO READ: സിപിഐഎം 24ാം പാര്‍ട്ടി കോണ്‍ഗ്രസ്; മുഖ്യമന്ത്രിയെ കണ്ട് പ്രകാശ് രാജും മാരി സെൽവരാജും ടി ജെ ജ്ഞാനവേലും

അവസാന നിമിഷങ്ങളില്‍ തന്റെ ജീവനേക്കാള്‍ മറ്റുള്ളവരുടെ ജീവനാണ് അദ്ദേഹം പ്രാധാന്യം നല്‍കിയത്. സഹപൈലറ്റിനെ എയര്‍ക്രാഫ്റ്റില്‍ നിന്നും ഇജക്ട് ചെയ്യാന്‍ സഹായിച്ച സിദ്ധാര്‍ത്ഥ് ജനവാസ മേഖലയ്ക്ക് മുകളില്‍ പറന്ന വിമാനത്തെ ഒരു തുറന്ന വയലിലേക്ക് ഇടിച്ച് ഇറക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകന്‍ മനോജ് കുമാര്‍ സിംഗ് നിലവില്‍ ചികിത്സയിലാണ്. ഈയടുത്താണ് അവധി കഴിഞ്ഞ് അദ്ദേഹം ഡ്യൂട്ടിക്ക് തിരികെ കയറിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News