
ടെക് ലോകത്ത് വിപ്ലവം സൃഷ്ടിക്കുകയും പടിഞ്ഞാറൻ വിപണിയിൽ ചോരപ്പുഴ ഒഴുകുകയും ചെയ്ത ചൈനീസ് നിർമിത ബുദ്ധിയായ ഡീപ്‌സീക്കിനെ പറ്റിയാണ് ടെക് ലോകം ഇപ്പോൾ സംസാരിക്കുന്നത്. വളരെ കുറഞ്ഞ ചിലവില്‍ തയ്യാറാക്കിയ ഈ ചാറ്റ്ബോട്ട്, ഇതിനോടകം തന്നെ ചാറ്റ് ജിപിടിയും ജമിനിയും പോലെയുള്ള അമേരിക്കന്‍ ചാറ്റ്ബോട്ടുകള്‍ക്ക് കടുത്ത വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ടെക് ലോകത്ത് എഐ തങ്ങളുടെ കുത്തകയായി കൊണ്ട് നടന്ന ഗൂഗിളിനും ഓപ്പൺ എഐക്കും അവർക്കു വേണ്ട ഹാർഡ്‌വെയർ ചിപ്പുകൾ നൽകിയ എൻവിഡിയക്കും കണ്ണടച്ച് തുറക്കും മുമ്പ് നഷ്ടപെട്ടത് 600 ബില്യൺ (അഞ്ച് ലക്ഷം കോടി) ഡോളറാണ്.
സംരംഭകനായ ലിയാങ് വെന്‍ഫെങാണ് ചൈനയിലെ ഹാങ്സൗ ആസ്ഥാനമായുള്ള എഐ റിസര്‍ച്ച് ലാബില്‍ ഡീപ്‌സീക് വികസിപ്പിച്ചത്. എന്നാൽ ഡീപ്‌സീക്കിനെ പറ്റി പറയുമ്പോൾ ഒക്കെ ഉയർന്നു വരുന്നത് മറ്റൊരു പേരാണ്. ഒരു എഐ ചാറ്‌ബോട്ടിന് ആവശ്യമായ ഏറ്റവും സങ്കീർണ ഘടകങ്ങളിൽ ഒന്നായ നാച്ചുറല്‍ ലാംഗ്വേജ് പ്രോസസ്സിങിനു പിന്നിൽ പ്രവർത്തിച്ച 29 കാരിയായ ലുവോ ഫുലി എന്ന പെണ്കരുത്തിന്റെ പേര്.
സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റ് റിപ്പോര്‍ട്ട് പ്രകാരം ബീജിങ് നോര്‍മല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നാണ് ഫുലി ബിരുദം പൂര്‍ത്തിയാക്കിയത്. കമ്പ്യൂട്ടര്‍ സയന്‍സായിരുന്നു വിഷയം. പിന്നീട് ഉപരിപഠനത്തിനായി പീക്കിങ് യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്നു. 2019ല്‍ പ്രശസ്തമായ എസിഎല്‍ കോണ്‍ഫറന്‍സില്‍ 8 പ്രബദ്ധങ്ങളാണ് അവര്‍ പ്രസിദ്ധീകരിച്ചത്. ഇത് ആലിബാബ, ഷവോമി തുടങ്ങിയ മുൻനിര ടെക് ഭീമന്മാരുമായി പ്രവർത്തിക്കാൻ അവസരങ്ങളുണ്ടാക്കി. അലിബാബയുടെ ഡാമോ അക്കാദമിയില്‍ ബഹുഭാഷാ പ്രീ-ട്രെയിനിംഗ് മോഡല്‍ വീക്കോയുടെ (VECO) വികസനത്തിന് ലുവോ നേതൃത്വം നല്‍കി.
2022 ലാണ് ലുവോ ഡീ പ്‌സീക്കിലേക്ക് വരുന്നത്. ഫുലിയുടെ നാച്വറല്‍ ലാംഗ്വേജ് പ്രോസസിങിലെ വൈദഗ്ധ്യമാണ് ഡീപ്സീക്ക് വെര്‍ഷന്‍ രണ്ടിന്‍റെ വികസനത്തില്‍ നിര്‍ണായകമായത്. ഇതാണ്, ചാറ്റ് ജിപിടി പോലെയുള്ള ശതകോടികൾ ചെലവാക്കിയുള്ള എഐ സംവിധാനങ്ങളെ വെല്ലുവിളിക്കുന്ന തരത്തിൽ ഡീപ്‌സിക്കിനെ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചത്. പുതിയ എഐ മോഡല്‍ ഹിറ്റായതോടെ ഷവോമി സിഇഒ ലീ ജുവാന്‍ പ്രതിവര്‍ഷം 10 മില്യണ്‍ ചൈനീസ് യുവാന്‍ പാക്കേഡ് ഫുലിക്ക് മുന്നില്‍വച്ചു എന്നാണ് ചൈനീസ് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ALSO READ; അമേരിക്കന്‍ വീമ്പിന് കനത്ത ആഘാതം ; ടെക്ക് ഓഹരിയെയും വിറപ്പിച്ച് ഡീപ്‌സീക്ക്
ചൈനീസ് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ലാബ് ഇക്കഴിഞ്ഞ ഡിസംബറിനാണ് ഫ്രീ ലാംഗേജ് മോഡല്‍ ഡീപ്സീക്ക് വി3 പുറത്തിറക്കിയത്. 5.58മിലണ്യണ്‍ ഡോളറിന് വെറും രണ്ട് മാസം കൊണ്ടാണ് ഇത് നിര്‍മിച്ചതെന്നാണ് ചൈന പറയുന്നത്. എന്നുവച്ചാല്‍ എതിരാളികള്‍ തങ്ങളുടെ ഉദ്യമത്തിന് എടുക്കുന്ന സമയത്തിന്റെയും ചെലവാക്കുന്ന പണത്തിന്റെയും ചെറിയൊരംശം കൊണ്ടാണ് ഡീപ്സീക്കിനെ ചൈന വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഏറ്റവും വലിയ പ്രത്യേകത ഇത് ഓപ്പൺ സോഴ്സ് ആണെന്നതാണ്. കമ്പനികൾക്ക് സോഴ്സ് കോഡിലേക്ക് ആക്സസ് ലഭിക്കുകയും അവർക്ക വേണ്ട വിധം കസ്റ്റമൈസ് ചെയ്ത് ഉപയോഗിക്കാനുമാകും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here