മധുരയെ രക്തം നൽകി ചുവപ്പിച്ച ലീലാവതി ! ഒരിറ്റ് കുടിവെള്ളത്തിനായി പോരാട്ടം, ഒടുവില്‍ ധീരരക്തസാക്ഷിത്വം

1997 ഏപ്രിൽ മാസത്തിലെ അവസാന ആഴ്ച, മെയ് ഒന്ന് തൊഴിലാളി ദിനത്തിലെ ഒരുക്കങ്ങളെ പറ്റി തൻ്റെ സഖക്കളോട് സംസാരിച്ചു കൊണ്ട് നിൽക്കുക ആയിരുന്നു കുപ്പുസ്വാമി. പെട്ടന്ന് ഒരു സ്ത്രീയുടെ ആർത്തനാദം കേട്ട് അവർ തൊട്ടടുത്ത തെരുവിലേക്ക് കുതിച്ചു. അവിടെ അവർ കണ്ട കാഴ്ച്ച ഒരു സ്ത്രീയെ ഗുണ്ടകൾ തലങ്ങും വിലങ്ങും വെട്ടി കൊന്ന് ഇട്ടിരിക്കുന്നത് ആയിരുന്നു.

അന്ന് മധുരയിലെ ആ മണ്ണിൽ പടർന്ന ചോര ലീലാവതി എന്ന കൈത്തറി തൊഴിലാളിയുടേതായിരുന്നു. മധുര കോർപ്പറേഷൻ വില്ലുപുരം വാർഡിൽ നിന്ന് ജയിച്ചു മെമ്പർ ആയ ലീലാവതി ജല മാഫിയയെ എതിർത്തത്തായിരുന്നു കൊലപാതക കാരണം.

Also read: നാല് പതിറ്റാണ്ടിന് ശേഷം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമാകുമ്പോൾ…സന്തോഷം പങ്കുവെച്ച് എസ് സുദേവൻ

കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായ കുപ്പുസ്വാമിയെ വിവാഹം കഴിച്ചതോടെ ആയിരുന്നു ലീലാവതി പാർട്ടി ആശയങ്ങൾ മനസ്സിലാക്കാനും, ചൂഷണം നേരിടുന്ന മനുഷ്യർക്ക് വേണ്ടി പ്രവർത്തിക്കാനും ആരംഭിച്ചത്. ഡി വൈ എഫ് ഐ സജീവ പ്രവർത്തകയായ ലീലാവതി പിന്നീട് ജനാധിപത്യ മഹിളാ സംസ്ഥാന കമ്മിറ്റി അംഗവും ആയിരുന്നു.

1996 ൽ സ്ത്രീകൾക്ക് മൂന്നിലൊന്ന് സംവരണം ഏർപ്പെടുത്തിയപ്പോൾ മധുരയിലെ വില്ലൂപുരം വാർഡിൽ നിന്നും ജയിച്ചത് ലീലാവതി ആയിരുന്നു. ഡി എം കെയുടെ കോട്ട ആയിരുന്ന വില്ലുപുരത്ത് ലീലാവതിയുടെ വിജയത്തോട് കമ്മ്യൂണിസ്റ്റ് പാർടി വളരാൻ ആരംഭിച്ചു.

കുടിവെള്ളം ആയിരുന്നു വില്ലുപുരത്തെ ജനങ്ങൾ ഏറ്റവും അധികം അനുഭവിച്ച വിഷമം. തെരഞ്ഞെടുപ്പ് സമയത്ത് നൽകിയ വാക്ക് ലീലാവതി പാലിച്ചു. വെള്ളം വിറ്റ് കൊള്ളലാഭം നേടിയവരുടെ എതിർപ്പുകളെ മറികടന്ന് വീടുകളിൽ കുടിവെള്ളം എത്തി.

Also read: എംബിഎ ഉത്തരക്കടലാസുകള്‍ കാണാതായ സംഭവം; വീണ്ടും പരീക്ഷ നടത്തും

ജനകീയ പോരാട്ടങ്ങൾ നയിച്ചാണ് കുടിവെള്ളം എന്ന് അവകാശം ലീലാവതി നേടി എടുത്തത്. പക്ഷെ പദ്ധതിയുടെ ഉദ്ഘാടനത്തിന് മുമ്പ് വെള്ളം വിറ്റ് കാശാക്കിയ മാഫിയ അവരുടെ ജീവനെടുത്തു. തൊട്ടടുത്തതെരുവിൽ നിന്നും ഭർത്താവ് കുപ്പുസമി ഓടിയെത്തുമ്പോഴേക്കും ലീലവതിയുടെ ജീവശ്വാസം നിലച്ചിരുന്നു.

24ാം പാർട്ടി കോൺഗ്രസിന് മധുര ഒരുങ്ങുമ്പോൾ ധീര രക്തസാക്ഷി ലീലാവതിയുടെ സ്മരണകളും ഇരമ്പും. മാരി മണവാളൻ, തൂക്കു മേടൈ ബാലു മുതൽ ലീലാവതി വരെ നീളുന്ന രക്തസാക്ഷികൾ അവരുടെ രക്തം നൽകി ചുവപ്പിച്ച മധുരയിൽ ചെങ്കൊടി ഉയരുമ്പോൾ അതിൻ്റെ രക്തവർണത്തിന് ആഴം കൂടുന്നത് രക്തസാക്ഷികളുടെ ഓർമ്മകൾ കൂടിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News