സ്ട്രോബെറിയും തേനുമുണ്ടോ? തയ്യാറാക്കാം സൂപ്പർ സാലഡ്

സാലഡുകൾ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഫലങ്ങളുടെ സാലഡ് ആണെങ്കിൽ കുട്ടികൾക്കും കൂടുതൽ ഇഷ്ടപ്പെടും. സ്ട്രോബെറിയുടെ സാലഡ് ആണെങ്കിൽ ആരാധകർ കൂടും. മികച്ച ആരോഗ്യത്തിന് തയ്യാറാക്കാം ഒരു സൂപ്പർ സ്ട്രോബെറി സാലഡ്

ആവശ്യമായ ചേരുവകൾ

ഒലിവ് എണ്ണ : 1/4 സ്പൂൺ
ബാൽസാമിക് വിനാഗിരി : 2 ടീസ്പൂൺ
തേൻ : 1 ടീസ്പൂൺ
ഉപ്പ് : ആവശ്യത്തിന്
കുരുമുളക് : 2 ടീസ്പൂൺ
സ്ട്രോബെറി : 1/2 പൗണ്ട് ട്രിം ചെയ്ത് അരിഞ്ഞത്
അവൊക്കാഡോ : 1 എണ്ണം
വെളുത്തുള്ളി : 4 അല്ലി
കുക്കുമ്പർ : 2 എണ്ണം (അരിഞ്ഞത്)
വറുത്ത ബദാം : 1/3 സ്പൂൺ അരിഞ്ഞത്

ALSO READ:  നോണ്‍-വെജ് പ്രേമികള്‍ക്ക് കൊതിപ്പിക്കും ചിക്കന്‍ വെജിറ്റബിള്‍ സാലഡ്

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിൽ ഒലിവ് എണ്ണ, വിനാഗിരി, തേൻ എന്നിവ ഒരുമിച്ച് ചേർത്ത് മിക്സ് ചെയ്യുക. ശേഷം ആവശ്യത്തിന് ഉപ്പ്, 2 ടീസ്പൂൺ കുരുമുളക്, അരിഞ്ഞു വെച്ച വെളുത്തുള്ളി എന്നിവ ചേർക്കുക. അതിനും ശേഷം സ്ട്രോബെറി, അവൊക്കാഡോ, കുക്കുമ്പർ, ബദാം എന്നിവ ചേർത്ത് നന്നായി യോജിപ്പിക. ഉടൻ തന്നെ കഴിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News