പത്തനംതിട്ട തിരുവല്ലയിൽ തെരുവ് നായുടെ ആക്രമണം, പ്ലസ് ടു വിദ്യാർത്ഥിനിക്ക് പരുക്ക്

പത്തനംതിട്ട തിരുവല്ലയിൽ തെരുവ് നായുടെ ആക്രമണത്തില്‍ പ്ലസ് ടു വിദ്യാർത്ഥിനിക്ക് പരുക്ക്. സ്കൂൾ വിട്ട് അമ്മയോടൊപ്പം സ്കൂട്ടറിന് പിന്നിൽ ഇരുന്ന് വീട്ടിലേക്ക് മടങ്ങവേയാണ് വിദ്യാര്‍ത്ഥിനിക്ക്  തെരുവു നായയുടെ കടിയേറ്റത്.

കാവുംഭാഗം ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ പെരിങ്ങര വൃന്ദാവനത്തിൽ സഞ്ജീവിന്‍റെ മകൾ കൃഷ്ണപ്രിയക്കാണ് നായയുടെ കടിയേറ്റത്. തിങ്കളാഴ്ച വൈകിട്ട് നാലരയോടെ പെരിങ്ങര ലക്ഷ്മിനാരായണ ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം.

ALSO READ: നാലുവർഷ ബിരുദം: ഉന്നത വിദ്യാഭ്യാസ രംഗത്ത്‌ സമഗ്ര മാറ്റത്തിന്‍റെ തുടക്കം: മന്ത്രി ഡോ.ആർ ബിന്ദു

സ്കൂട്ടറിന്‍റെ പിന്നിൽ ഇരുന്ന് സഞ്ചരിച്ചിരുന്ന കൃഷ്ണപ്രിയയെ പിന്നിലൂടെ പാഞ്ഞു വന്ന നായ കാലിൽ കടിക്കുകയായിരുന്നു. കൃഷ്ണപ്രിയ തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here