കണ്ണൂരിൽ സ്‌കൂൾ വിദ്യാർത്ഥിക്ക് നേരെ തെരുവുനായ ആക്രമണം

കണ്ണൂരിൽ സ്‌കൂൾ വിദ്യാർത്ഥിയെ തെരുവുനായ ആക്രമിച്ചു. കണ്ണൂർ ചമ്പാട് സ്വദേശി മുഹമ്മദ് റഫാൻ റഹീസിനെയാണ് ആക്രമിച്ചത്.

ALSO READ: മകളേയും വിവാഹമാലോചിച്ച പൊലീസ് ഉദ്യോഗസ്ഥയേയും കൊന്ന് ജയിലില്‍ പോകാന്‍ പദ്ധതിയിട്ടു; പൊലീസിന്റെ പിടിവീണതോടെ ‘ആസൂത്രണം’ പാളി

സ്കൂൾ വിട്ട് വരുന്ന വഴിയാണ് വിദ്യാർത്ഥിയെ തെരുവുനായ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ കണ്ണൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അതേസമയം, പത്തനംതിട്ട പെരുനാട്ടിലും തെരുവുനായ ആക്രമണമുണ്ടായി. ലോട്ടറി വില്പനക്കാരിക്ക് നേരെയാണ് തെരുവുനായ ആക്രമണമുണ്ടായത്. പെരുനാട് സ്വദേശി ഉഷയെയാണ് ഇന്ന് രാവിലെ തെരുവുനായ കടിച്ചത്. കഴുത്തിന് സാരമായി പരിക്കേറ്റ ഉഷയെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here