
സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇടുക്കി ജില്ലയിൽ തന്നെ ഒരു മാസത്തിനിടയിൽ തെരുവ് നായയുടെ കടിയേറ്റത് 318 പേർക്കാണ്. തെരുവുനായ ആക്രമണം രുക്ഷമാവുമ്പോളും ആന്റി റേബീസ് വാക്‌സിനും ഇമ്മ്യൂണോഗ്ലോബുലിനും ഇടുക്കി ജില്ലയിൽ ക്ഷാമം അനുഭവപ്പെടുന്നുണ്ട്. സംസ്ഥാനത്ത് എബിസി സെന്റർ (വന്ധ്യംകരണ കേന്ദ്രം) ഇല്ലാത്ത ഏക ജില്ലകൂടിയാണ് ഇടുക്കിയെന്നതും പ്രധാന വെല്ലുവിളി കൂടിയാണ്.
ദിനംപ്രതി 100 കണക്കിന് വിനോദസഞ്ചാരികളെത്തുന്ന തോട്ടംതൊഴിലാളികൾ അധിവസിക്കുന്ന ജില്ലയിൽ പ്രതിരോധ കുത്തിവെപ്പുകളുടെ ക്ഷാമം ആശങ്ക സൃഷ്ടിക്കുന്നു.ജില്ലയിലെ പ്രധാന സർക്കാർ ആശുപത്രിയിൽ വാക്സിൻ ഷാമം ഉള്ളത് അധികൃതർ പോലും അറിയുന്നില്ലയെന്നതും ദയനീയ അവസ്ഥയാണ്.
കഴിഞ്ഞ ദിവസം തന്നെ ഇടുക്കിയിൽ തെരുവുനായയുടെ കടിയേറ്റവർക്ക് സർക്കാർ ആശുപത്രികളിൽ ചികിത്സ നിഷേധിച്ചതും ആരോഗ്യവകുപ്പിനെതിരെ വിമർശനം ഉയർത്തിയിരുന്നു. കടിയേറ്റവർ ഒടുവിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. കേരളത്തിലെ തെരുവുനായ പ്രശ്നത്തിൽ ഇതുവരെയായിട്ടും യുഡിഎഫ് സർക്കാർ ശാശ്വത പരിഹാരം കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടില്ല. അതുപോലെ തെരുവുനായയുടെ കടിയേറ്റ് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നവർക്ക് കൃത്യമായി വാക്സിൻ ലഭ്യമാക്കുന്നതിലും സംസ്ഥാന സർക്കാർ അനാസ്ഥ തുടരുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

