ഇതൊക്കെ സിംപിൾ അല്ലേ..; എൻ‌ഡി‌ആർ‌എഫ് ഉദ്യോഗസ്ഥരോടൊപ്പം ‘യോഗ’ ചെയ്ത് തെരുവുനായയും

അന്താരാഷ്ട്ര യോഗ ദിനം അടുത്തുവരികയാണ്, ഫിറ്റ്നസ് പ്രേമികൾ ഇതിനകം തന്നെ യോഗ മാറ്റുകൾ ഒരുക്കിത്തുടങ്ങിയിട്ടുണ്ട്. എന്നാൽ ഇവിടെ താരമായി മാറിയത് ഒരു നായ ആണ്. ജമ്മു കശ്മീരിലെ ഉദംപൂരിലുള്ള പതിമൂന്നാം ബറ്റാലിയൻ കാമ്പസിൽ ദേശീയ ദുരന്ത നിവാരണ സേന (NDRF) നടത്തിയ പ്രത്യേക യോഗ സെഷനിൽ ഒരു തെരുവ് നായ പങ്കെടുക്കുന്ന വിഡിയോയും ചിത്രങ്ങളും വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. എൻ ഡി ആർ എഫ് ഉദ്യോഗസ്ഥരോടൊപ്പം യോഗ ആസനങ്ങൾ ഏറ്റവും മികച്ച രീതിയിൽ അവതരിപ്പിക്കുന്ന നായയെ ആണ് ഇവിടെ കാണാൻ കഴിയുന്നത്.

രണ്ട് വർഷത്തോളം ഈ തെരുവ് നായയ്ക്ക് എൻ‌ഡി‌ആർ‌എഫ് ഉദ്യോഗസ്ഥർ പരിശീലനം നൽകിയതായി റിപ്പോർട്ടുണ്ട്. ഉദ്യോഗസ്ഥർ യോഗ മാറ്റുകൾ വിരിച്ച് ആസനങ്ങൾ ചെയ്യുന്നത് കണ്ടപ്പോൾ, നായയും അവരോടൊപ്പം ചേർന്നു. 55 എൻ‌ഡി‌ആർ‌എഫ് ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗ പരിപാടിയിൽ പക്ഷെ താരമായി മാറിയത് നായ ആയിരുന്നു.

വീഡിയോയിൽ, സെഷനിൽ നടത്തിയ മിക്ക ആസനങ്ങളും നായ പകർത്താൻ ശ്രമിച്ചു. താഴേക്ക് ചാരി നിൽക്കുന്നത് മുതൽ വജ്രാസന പോസ് വരെ അതിലുണ്ട്. “ഒരു തെരുവ് നായയ്ക്ക് യോഗ പഠിക്കാൻ കഴിയുമെങ്കിൽ, മനുഷ്യർക്ക് അത് അവരുടെ ദൈനംദിന ജീവിതത്തിൽ ഉൾപ്പെടുത്താൻ കഴിയാത്തത് എന്തുകൊണ്ട്?” എൻ‌ഡി‌ആർ‌എഫ് സംഘത്തെ ഉദ്ധരിച്ചുകൊണ്ട് മാധ്യമ റിപ്പോർട്ടുകൾ വന്നു.

ALSO READ: അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ട വിശ്വാസ് കുമാർ പറഞ്ഞതെല്ലാം കള്ളമെന്ന് നടി; വിവാദമായതിന് പിന്നാലെ പോസ്റ്റ് മുക്കി മാപ്പ് പറച്ചിലും

ബറ്റാലിയനിലെ ഇൻസ്പെക്ടർ മുൻഷി റാം സെഷന് നേതൃത്വം നൽകുകയും നായയുടെ പങ്കാളിത്തത്തെ അഭിസംബോധന ചെയ്യുകയും ചെയ്തു. യോഗ എല്ലാവർക്കും വേണ്ടിയുള്ളതാണ് എന്നും ആ നായ രണ്ടു വർഷമായി തങ്ങളുടെ കൂടെയുള്ള സുഹൃത്താണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News