തിരുവനന്തപുരം പോത്തൻകോട് തെരുവു നായയുടെ ആക്രമണം; ഇരുപതോളം പേർക്ക് കടിയേറ്റു

stray dog attack

തിരുവനന്തപുരം പോത്തൻകോട് തെരുവു നായയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരുക്ക്. ഇരുപതോളം പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. ഇന്നലെ വൈകുന്നേരം ഏഴുമണിയോടെ പോത്തൻകോട് ജംഗ്ഷനിൽ നിന്ന് തുടങ്ങിയ ആക്രമണം ഒന്നര കിലോമീറ്റർ അകലെ പൂലന്തറ വരെ തുടർന്നു. ആക്രമണത്തിന് ശേഷം നായയെ കണ്ടെത്താനായില്ല. മൂന്നു സ്ത്രീകളും ഒൻപതു ഇതര സംസ്ഥാന തൊഴിലാളികളും ഉൾപെടെയുള്ളവർക്ക് കടിയേറ്റിട്ടുണ്ട്.

ALSO READ; ഫണ്ട് തിരിമറി വിവാദം; വ്യക്തമായ കണക്ക് അവതരിപ്പിക്കാനാകാതെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍

പോത്തൻകോട് ബസ്സ് സ്റ്റാന്‍റിലും മേലേമുക്കിലും തുടർന്ന് പൂലന്തറ ഭാഗത്തേക്കുമാണ് നായ ഓടിയത്. പോയ വഴിക്ക് കണ്ണിൽ കണ്ടവരെയൊക്കെ കടിക്കുകയായിരുന്നു. എല്ലാവർക്കും കാലിലാണ് കടിയേറ്റത്. കടിയേറ്റവർ തിരുവനന്തപുരം മെഡി.കോളേജിൽ ചികിത്സയിലാണ്. നായയെ കണ്ടെത്താനുള്ള ശ്രമം ഇന്ന് രാവിലെ തന്നെ ആരംഭിക്കും.

News Summary:
Around twenty people were injured after a stray dog attacked residents in Pothencode. Authorities have been unable to locate the animal following the incident.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News